---
title: "വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി"
english_title: "The body was found rotting inside the house at kuttyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244101/the-body-was-found-rotting-inside-the-house-at-kuttyadi"
published_at: "2024-10-21T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6715f38e0ca62_body.jpg"
keywords: []
---

# വീടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

> **Lead Summary:** **പേരാമ്പ്ര: **വേളം പെരുവയലില്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പുഴുവരിച്ച നിലയിലാണുള്ളത്.

## Article Content

**പേരാമ്പ്ര: **വേളം പെരുവയലില്‍ വീടിനുള്ളില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ പുഴുവരിച്ച നിലയിലാണുള്ളത്.

വേളം പെരുവയലില്‍ കണിച്ചന്റെ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വീട്ടില്‍ തനിച്ച് താമസിക്കുന്ന യുവാവിന്റെ മൃതദേഹം ആണെന്ന് കരുതുന്നു.

കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരിച്ച വ്യക്തി ആരാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ. കുറ്റ്യാടി പൊലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244101/the-body-was-found-rotting-inside-the-house-at-kuttyadi)