---
title: "രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും "
english_title: "Ravi Areekal Memorial Pratibha Puraskar dedication and commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244118/ravi-areekal-memorial-pratibha-puraskar-dedication-and-commemoration"
published_at: "2024-10-21T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671603a9eee1d_ravi.jpg"
keywords: []
---

# രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും 

> **Lead Summary:** **പേരാമ്പ്ര :** രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാര സമര്‍പ്പണവും അനുസ്മരണവും സംഘടിപ്പിച്ചു.

ആവള ബ്രദേഴ്‌സ് കലാസമിതിയുടെ സ്ഥാപക അംഗവും സാമൂഹികപ്രവര്‍ത്തകനും, മികച്ചസംഘാടകനും, അധ്യാപകനുമായിരുന്ന രവി അരീക്കലിന്റെ അനുസ്മരണത്തോടനുബന്ധിച്ച് ആവള ബ്രദേഴ്‌സ് കലാസമിതി ഏര്‍പ്പെടുത്തിയ നാലാമത് രവി അരീക്കല്‍ സ്മാരക പ്രതിഭാ പുരസ്‌കാരം ബൈജു ആവളക്ക് ലഭിച്ചു.

അനുസ്മരണ പരിപാടിയില്‍ വെച്ച് നാടക സിനിമ നടന്‍ മുഹമ്മദ് എരവട്ടൂര്‍ പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം വാര്‍ഡ് അംഗം എം.എം രഘുനാഥ് നിര്‍വഹിച്ചു. കലാസമിതി വൈസ് പ്രസിഡന്റ് കുഞ്ഞമ്മത് മലയില്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം കെ.എം ബിജിഷ, പി.എം സുധാകാരന്‍, വി.എം നാരായണന്‍, റീജു ആവള, സനിത്ത് എടവരാട്, നിഷമേയന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് ബൈജു ആവള മറുമൊഴി പ്രസംഗം നടത്തി. കലാസമിതി സെക്രട്ടറി എന്‍.എം റസാഖ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി. രജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244118/ravi-areekal-memorial-pratibha-puraskar-dedication-and-commemoration)