---
title: "പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള "
english_title: "Perambra subjilla Work Experience Fair "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244128/perambra-subjilla-work-experience-fair"
published_at: "2024-10-21T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67160ac38ca07_subjillaa.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള 

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള നടന്നു. 85 സ്‌കൂളുകളില്‍ നിന്നായി 1000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ഉപജില്ല പ്രവൃത്തിപരിചയമേള നടന്നു. 85 സ്‌കൂളുകളില്‍ നിന്നായി 1000 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പേരാമ്പ്ര ഉപജില്ലാ പ്രവൃത്തിപരിചയ മേള പേരാമ്പ്ര എയുപി സ്‌കൂളില്‍ നടന്നു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. ജോന മുഖ്യാതിഥിയായി.

ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രോഗാം ഓഫീസര്‍ വി.പി നിത, പിടിഎ പ്രസിഡണ്ട് വി.എം. മനേഷ്, കെ.സി മുഹമ്മദ്, ബിജുമാത്യു, കെ. സജീവന്‍, പി.എം റിഷാദ്, ടി.കെ. ഉണ്ണികൃഷ്ണന്‍, ,എന്‍.കെ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ പി.പി. മധു സ്വാഗതവും പ്രവര്‍ത്തിപരിചയ മേള ഉപജില്ലാ കണ്‍വീനര്‍ ഫാത്തിമ ഷംന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244128/perambra-subjilla-work-experience-fair)