---
title: "നൊച്ചാട് രാമല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു"
english_title: "Nochad Ramallur thozhilurappu workers were stung by wasps"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244151/nochad-ramallur-thozhilurappu-workers-were-stung-by-wasps"
published_at: "2024-10-21T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67161db53b69a_kadannal.jpg"
keywords: []
---

# നൊച്ചാട് രാമല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് രാമല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ രാമല്ലൂരിലെ രയരോത്ത് മുക്കിലെ കാരക്കണ്ടിയില്‍ തൊഴിലുറപ്പിനിടെ സ്ഥലഉടമ ഉള്‍പ്പെടെ 6 പേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെയാണ് സംഭവം.

## Article Content

**പേരാമ്പ്ര: **നൊച്ചാട് രാമല്ലൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ രാമല്ലൂരിലെ രയരോത്ത് മുക്കിലെ കാരക്കണ്ടിയില്‍ തൊഴിലുറപ്പിനിടെ സ്ഥലഉടമ ഉള്‍പ്പെടെ 6 പേര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇന്ന് കാലത്ത് പതിനൊന്ന് മണിയോടെയാണ് സംഭവം.

കാരക്കണ്ടി ശങ്കരന്റെ പറമ്പില്‍ കൊത്തുമ്പോള്‍ കാടുവെട്ടുന്നതിനിടെയാണ് ശങ്കരനും തൊഴിലാളികളായ ഞാണോംകടവത്ത് കമല, ബുഷറ ആര്‍കുന്നുമ്മല്‍, അനിത കണ്ണോത്ത്, സതി വടക്കേചാലില്‍, ദേവി വടക്കേ മാവിലമ്പാടി എന്നിവര്‍ക്കാണ് കുത്തേറ്റത്.

**

ഇവരെ ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇതില്‍ ശങ്കരനേയും കമലയേയും വിദഗ്ദ ചികിത്സക്കായി ഉടന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

**

**

**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244151/nochad-ramallur-thozhilurappu-workers-were-stung-by-wasps)