---
title: "റോഡിലെ കുഴി; പ്രതിഷേധ സംഗമം നടത്തി"
english_title: "pothole in the road; A protest meeting was held at muyippoth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244183/pothole-in-the-road-a-protest-meeting-was-held-at-muyippoth"
published_at: "2024-10-21T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67163b5529e90_kuzhi.jpg"
keywords: []
---

# റോഡിലെ കുഴി; പ്രതിഷേധ സംഗമം നടത്തി

> **Lead Summary:** **മുയിപ്പോത്ത്: **പേരാമ്പ്ര ചാനിയം കടവ് റോഡില്‍ മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം റോഡിലെ കുഴി നികത്താത്തതില്‍ പ്രതിഷേധം ശക്തമാവുന്നു.

## Article Content

**മുയിപ്പോത്ത്: **പേരാമ്പ്ര ചാനിയം കടവ് റോഡില്‍ മുയിപ്പോത്ത് പെട്രോള്‍ പമ്പിന് സമീപം റോഡിലെ കുഴി നികത്താത്തതില്‍ പ്രതിഷേധം ശക്തമാവുന്നു.

നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോവുന്ന റോഡില്‍ രൂപപെട്ട വലിയ കുഴി വാഹന യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്നു. കൂടുതലായും ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് അപകടം സംഭവിക്കുന്നത്.

ഇവിടെ അപകടത്തില്‍ പെട്ട് ഗുരുതര പരിക്കുകള്‍ സംഭവിക്കുന്നത് നിത്യ സംഭവമാവുന്നു. നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് ഇവിടെ നിന്നും അപകടത്തില്‍പെട്ട് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.

ഇതിന് പരിഹാരം കാണാന്‍ അധികാരികള്‍ ശ്രദ്ധചെലുത്താത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രതിഷേധ സംഗമം നടത്തി.

സംഗമം എം.കെ. മുരളിധരന്‍ ഉദ്ഘാടനം ചെയ്തു. ടി.എന്‍.സി മുയിപ്പോത്ത് അധ്യക്ഷ്യത വഹിച്ചു. ഇ.പി. സജീവന്‍, അബു ഇഫ, എം. ഷാഫി എന്നിവര്‍ സംസാരിച്ചു. പി. വിപിന്‍, എം രാഗേഷ്, വിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244183/pothole-in-the-road-a-protest-meeting-was-held-at-muyippoth)