---
title: " സിപിഐ പഠന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: " CPI organizes study camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244220/cpi-organizes-study-camp"
published_at: "2024-10-21T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671662c9ae0bd_cpi.png"
keywords: []
---

#  സിപിഐ പഠന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, എ.ബി.ബി നോയി അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: സിപിഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പഠന ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലോത്ത് ഗംഗാധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍, എ.ബി.ബി നോയി അധ്യക്ഷത വഹിച്ചു.

ക്യാമ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.പി. മുരളി ഉദ്ഘാടനം ചെയ്തു.'കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം' എന്ന വിഷയത്തില്‍ ജില്ലാ എക്‌സി അംഗം ആര്‍.ശശി ക്ലാസെടുത്തു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയ് ആവള സംഘടനാ രേഖയും, ഭാവി പരിപാടികള്‍ ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരനും അവതരിപ്പിച്ചു.

ജില്ലാ എക്‌സിക്യൂട്ടീവ് അംഗവും, എ.ഐ.ടി യു സി.സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവുമായ പി.സുരേഷ് ബാബു, പൈതോത്ത് ശശി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244220/cpi-organizes-study-camp)