അലൈന്‍മെന്റ് മാറ്റിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു

അലൈന്‍മെന്റ് മാറ്റിമറിക്കാനുള്ള ഉദ്യോഗസ്ഥരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു
Feb 4, 2022 02:57 PM | By Perambra Editor

 ചെമ്പനോട: പേരാമ്പ്ര നിയോജക മണ്ഡലത്തിലൂടെ കടന്ന് പോകുന്ന നിര്‍ദ്ദിഷ്ട മലയോര ഹൈവ്വേയുടെ നിലവിലെ അലൈന്‍മെന്റ് മുള്ളന്‍കുന്ന്, ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ വഴിയാണ് കൂരാച്ചുണ്ടിലേയ്ക്ക് കടക്കുന്നത്. ഈ അലൈന്‍മെന്റ് മാറ്റിമറിക്കുവാന്‍ ചില തല്‍പ്പരകക്ഷികളും, ഉദ്യോഗസ്ഥരും നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും, നിലവിലെ റൂട്ടില്‍ എത്രയും പെട്ടെന്ന് പണികള്‍ ആരംഭിക്കുവാന്‍ ഉള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ചെമ്പനോടയില്‍ കൂടിയ ബഹുജന കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ഈ മേഖലയില്‍ കൂടി കടന്നുപോകും എന്നു വിചാരിക്കുന്ന പൂഴിത്തോട് -വയനാട് റോഡ് ഇപ്പോഴും അനിശ്ചിതാവസ്ഥയില്‍ നില്ക്കുമ്പോള്‍ മലയോര ഹൈവ്വേ എന്ത് വില കൊടുത്തും ഈ റൂട്ടില്‍ത്തന്നെ കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു. കണ്‍വെന്‍ഷന്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉല്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.എ. ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. ശശി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, അംഗം എം.എം. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.


പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുവാന്‍ സി.കെ. ശശി ചെയര്‍മാന്‍, കെ.എ. ജോസു കുട്ടി കണ്‍വീനര്‍, അംഗങ്ങളായ ലൈസ ജോര്‍ജ്, എം.എം. പ്രദീപന്‍, സാബു മലയാറ്റൂര്‍, രാജീവ് തോമസ്, ഫ്രാന്‍സീസ് കിഴക്കരക്കാട്ട്, ആ വള ഹമീദ്, പി.സി. ഷാജു, ജോബി എടച്ചേരില്‍, ടോമി വള്ളിക്കാട്ടില്‍, ജോണി പൊങ്ങന്‍പാറ, സോജി വാലുപറമ്പില്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

The mass convention demanded an end to the move by officials to change the alignment

Next TV

Related Stories
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
Top Stories










GCC News