---
title: "പേരാമ്പ്ര കെഎസ്ഇബി ജീവനക്കാര്‍ക്ക് കാവലായിരുന്ന ചീരു വിടവാങ്ങി"
english_title: "Cheeru, who was guarding the Perambra KSEB staff, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244361/cheeru-who-was-guarding-the-perambra-kseb-staff-passed-away"
published_at: "2024-10-22T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67175220e607b_cheeru.jpg"
keywords: []
---

# പേരാമ്പ്ര കെഎസ്ഇബി ജീവനക്കാര്‍ക്ക് കാവലായിരുന്ന ചീരു വിടവാങ്ങി

> **Lead Summary:** **പേരാമ്പ്ര:** വര്‍ഷങ്ങേളാളമായി പേരാമ്പ്ര കെഎസ്ഇബി ജീവനക്കാരുടെ കാവലായിരുന്ന പ്രിയപ്പെട്ട ചീരു എന്ന നായ വിടവാങ്ങി. കെഎസ്ഇബി സൗത്ത് സെക്ഷന്റെ കോബൗണ്ടിലായിരുന്നു ചീരുവിന്റെ വാസം. നോര്‍ത്ത്, സൗത്ത് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ പ്രിയപ്പെട്ടവളായിരുന്ന ചീരു വിടവാങ്ങിയത് ജീവനക്കാരെ ദു:ഖത്തിലാഴ്ത്തി.

## Article Content

**പേരാമ്പ്ര:** വര്‍ഷങ്ങേളാളമായി പേരാമ്പ്ര കെഎസ്ഇബി ജീവനക്കാരുടെ കാവലായിരുന്ന പ്രിയപ്പെട്ട ചീരു എന്ന നായ വിടവാങ്ങി. കെഎസ്ഇബി സൗത്ത് സെക്ഷന്റെ കോബൗണ്ടിലായിരുന്നു ചീരുവിന്റെ വാസം. നോര്‍ത്ത്, സൗത്ത് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരുടെ പ്രിയപ്പെട്ടവളായിരുന്ന ചീരു വിടവാങ്ങിയത് ജീവനക്കാരെ ദു:ഖത്തിലാഴ്ത്തി.

ജീവനക്കാര്‍ ഭക്ഷണവും ബിസ്‌ക്കറ്റും വാങ്ങികൊടുക്കുമായിരുന്നു. ജീവനക്കാരെ യൂണിഫോമിലും അല്ലാതെയും കണ്ടാലും ചീരുവിന് തിരിച്ചറിയാം. ജീവനക്കാരുടെ സംരക്ഷകയായിരുന്നു. മറ്റ് നായകളെ കോബൗണ്ടിന്റെ ഉള്ളില്‍ കയറാന്‍ പോലും ചീരു സമ്മതിക്കില്ല.

ഡ്രൈവര്‍ കണ്ണന്‍, വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ എന്നിവരും ഭക്ഷണം വാങ്ങികൊടുക്കുമായിരുന്നു. ഞങ്ങളെ സങ്കടത്തിലാക്കി ചീരു വിടവാങ്ങി എന്ന ഫ്‌ളക്‌സും ഇവിടെ തൂക്കിയിരിക്കുന്നു. കെഎസ്ഇബി കോബൗണ്ടിലായിരുന്നു ചീരുവിന്റെ കിടത്തവും. അത്രയും പ്രിയപ്പെട്ടവളായിരുന്നു ചീരു എന്ന നായ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244361/cheeru-who-was-guarding-the-perambra-kseb-staff-passed-away)