---
title: "ഉള്ള്യേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു"
english_title: "Ambulance met with an accident in Ullyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244371/ambulance-met-with-an-accident-in-ullyeri"
published_at: "2024-10-22T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717562963f51_ambulens.jpg"
keywords: []
---

# ഉള്ള്യേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു

> **Lead Summary:** **ഉള്ള്യേരി : **ഉള്ള്യേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്രയില്‍ നിന്ന് രോഗിയെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എത്തിച്ച് തിരിച്ചു വരുന്നതിനിടയിലാണ് ഉള്ള്യേരി മാമ്പൊയില്‍ പാലോറ സ്റ്റോപ്പിന് സമീപത്ത് വച്ച് അപകടം നടന്നത്.

## Article Content

**ഉള്ള്യേരി : **ഉള്ള്യേരിയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പേരാമ്പ്രയില്‍ നിന്ന് രോഗിയെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയില്‍ എത്തിച്ച് തിരിച്ചു വരുന്നതിനിടയിലാണ് ഉള്ള്യേരി മാമ്പൊയില്‍ പാലോറ സ്റ്റോപ്പിന് സമീപത്ത് വച്ച് അപകടം നടന്നത്.

ഇന്നലെ അര്‍ദ്ധരാത്രി 1 മണിയോടെയാണ് സംഭവം. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് കരുതുന്നു. വാഹനം റോഡരികിലെ കയ്യാലയില്‍ ഇടിച്ച് മറിയുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.

പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയുടെതാണ് ആംബുലന്‍സ്. ഡ്രൈവര്‍ ചേനോളി സ്വദേശി അജുവിന് കൈവിരലിന് നിസാര പരിക്കേറ്റു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244371/ambulance-met-with-an-accident-in-ullyeri)