---
title: "എരവട്ടൂരില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കസ്റ്റഡിയില്‍"
english_title: "The vehicle that hit the bikers in Eravattur and did not stop is in custody"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244497/the-vehicle-that-hit-the-bikers-in-eravattur-and-did-not-stop-is-in-custody"
published_at: "2024-10-22T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6717e68b514a3_omini.JPG"
keywords: []
---

# എരവട്ടൂരില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കസ്റ്റഡിയില്‍

> **Lead Summary:** **പേരാമ്പ്ര **: എരവട്ടൂരില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കസ്റ്റഡിയില്‍. എരവട്ടൂര്‍ കനാല്‍മുക്കില്‍ വെച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഒമ്‌നി വാന്‍ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാന്‍ കസ്റ്റഡിയില്‍ എടുത്തത്.

## Article Content

**പേരാമ്പ്ര **: എരവട്ടൂരില്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കസ്റ്റഡിയില്‍. എരവട്ടൂര്‍ കനാല്‍മുക്കില്‍ വെച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഒമ്‌നി വാന്‍ പേരാമ്പ്ര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാന്‍ കസ്റ്റഡിയില്‍ എടുത്തത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടുകൂടി എരവട്ടൂര്‍ കനാല്‍ മുക്കിനടുത്തുവെച്ച് ആണ് അമിത വേഗതയില്‍ വന്ന വാന്‍ പേരാമ്പ്രയില്‍ നിന്നും ആവള കുട്ടോത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയത്.

ബൈക്ക് യാത്രക്കാരായ ആവള കുട്ടോത്ത് ചെറിയ പറമ്പില്‍ അസ്സൈനാര്‍ (63), നെല്ലിയുള്ളതില്‍ യൂസഫ് (67) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പേരാമ്പ്ര ഭാഗത്തു നിന്നും വന്ന വാന്‍ വടകര ഭാഗത്തേക്ക് നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244497/the-vehicle-that-hit-the-bikers-in-eravattur-and-did-not-stop-is-in-custody)