---
title: "   എരവട്ടൂര്‍ കനാല്‍മുക്ക് ടൗണ്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു"
english_title: " Eravattoor Canal Mukku Town Cleaning Work Underway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244560/eravattoor-canal-mukku-town-cleaning-work-underway"
published_at: "2024-10-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671886fab0b5e_cleaning.png"
keywords: []
---

#    എരവട്ടൂര്‍ കനാല്‍മുക്ക് ടൗണ്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു

> **Lead Summary:** പേരാമ്പ്ര: സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് എരവട്ടൂര്‍ കനാല്‍മുക്ക് ടൗണ്‍ ബ്രാഞ്ച് നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

## Article Content

പേരാമ്പ്ര: സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് എരവട്ടൂര്‍ കനാല്‍മുക്ക് ടൗണ്‍ ബ്രാഞ്ച് നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ. ലിസി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍, എല്‍.സി. മെമ്പര്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി എം. എം. രാജേഷ് സ്വാഗതം പറഞ്ഞു. മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ. സുരേഷ്, ടി. കെ. സതീശന്‍, ഷാജി തലത്താറ, എ. കെ. ബാബു, കൊല്ലിയില്‍ കുഞ്ഞുമൊയ്തി, മഠത്തില്‍ സുകുമാരന്‍, ചെറുവത്തുക്കണ്ടി ബാലകൃഷ്ണന്‍, ദാമോദരന്‍ നായര്‍,  പി. സി അനുരാഗ്, ടി. പി. ഗംഗാധരന്‍  എന്നിവരും പങ്കെടുത്തു.

ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കനാല്‍മുക്കും പാര്‍ക്കും വൃത്തിയാക്കുകയും എരവട്ടൂര്‍ ചാനിയം കടവ് റോഡിന്റെ ഇരുവശങ്ങളിലുള്ള കാടുകള്‍ നീക്കം ചെയ്യുകയും ചെയ്തു. നരിക്കിലാപ്പുഴ കനാല്‍മുക്ക് ഭാഗത്ത് മഴക്കാലത്ത് വെള്ളം ഒഴുകാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ഓവുചാലുകളില്‍ നിറഞ്ഞിരുന്ന മണ്ണും ചളിയും കഴിഞ്ഞദിവസം ടി.കെ സതീശന്‍ ഷാജി തലത്താറ മജീദ് തുടങ്ങിയവര്‍ നീക്കം ചെയ്തതായി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഈ പ്രവര്‍ത്തനം നാട്ടുകാരില്‍ നിന്നും പ്രശംസ നേടുകയും ഈ മേഖലയിലെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 27, 28 തീയതികളില്‍ പാറാട്ടുപാറയില്‍ നടക്കാനിരിക്കുന്നതിനാല്‍, നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ സജീവമായിഇടപെടുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244560/eravattoor-canal-mukku-town-cleaning-work-underway)