---
title: "  അംബേദ്കര്‍ അയ്യങ്കാളി റൈസിങ്  ഓര്‍ഗനൈസേഷന്‍ വുമണ്‍ ഉദ്ഘാടനം നടന്നു"
english_title: "       Ambedkar Ayyankali Rising  Organization Women was inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244598/ambedkar-ayyankali-rising-organization-women-was-inaugurated"
published_at: "2024-10-23T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718a8cfa516c_ambedkar.png"
keywords: []
---

#   അംബേദ്കര്‍ അയ്യങ്കാളി റൈസിങ്  ഓര്‍ഗനൈസേഷന്‍ വുമണ്‍ ഉദ്ഘാടനം നടന്നു

> **Lead Summary:** **കോഴിക്കോട്: **അംബേദ്കര്‍ അയ്യന്‍ കാളി റൈസിംഗ് ഓര്‍ഗനൈസേഷന്‍ വുമണ്‍ സംഘടനയുടെ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ്മിജ,കെ അധ്യക്ഷത വഹിച്ചു.

## Article Content

**കോഴിക്കോട്: **അംബേദ്കര്‍ അയ്യന്‍ കാളി റൈസിംഗ് ഓര്‍ഗനൈസേഷന്‍ വുമണ്‍ സംഘടനയുടെ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് നിര്‍വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സ്മിജ,കെ അധ്യക്ഷത വഹിച്ചു.

ഓള്‍ ഇന്ത്യ കോണ്‍ഫിഡറേഷന്‍ ഓഫ് എസ്സി /എസ്ടി സംസ്ഥാന കമ്മറ്റി അഗം ബാബു നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.കോഴിക്കോട് ജില്ല പ്രസിഡന്റ് അശ്വതി ജിന്‍സ് സ്വാഗതം പറഞ്ഞു.സ്മിജ.കെ,ബിനില ബാബുരാജ്,സതീഷ് ചമല്‍,ജി.കെ ഗോപാലകൃഷ്ണന്‍,അനിത ബാലുശ്ശേരി,ഗീത അശോകന്‍ എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സി പ്രിന്‍സ് നന്ദി പറഞ്ഞു.പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സമൂഹങ്ങളുടെ സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസ പുരോഗതിയും,തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പീഡനങ്ങള്‍,പ്രതിരോധിക്കാനും സംഘത്തിന്റെ നേതൃത്വത്തില്‍ സ്വയം തൊഴില്‍ സംരംഭം തുടങ്ങാനും സംഘടനതീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244598/ambedkar-ayyankali-rising-organization-women-was-inaugurated)