---
title: "കൂത്താളി സിഡിഎസ് തെരഞ്ഞെടുപ്പിലെ അട്ടിമറി സമഗ്ര അന്വേഷണം നടത്തണം; ബിജെപി"
english_title: "Koothali should conduct a thorough investigation into the CDS election coup; BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24461/koothali-should-conduct-a-thorough-investigation-into-the-cds-election-coup-bjp"
published_at: "2022-02-04T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd15e3d9175_0000 WATERMARK.jpg"
keywords: []
---

# കൂത്താളി സിഡിഎസ് തെരഞ്ഞെടുപ്പിലെ അട്ടിമറി സമഗ്ര അന്വേഷണം നടത്തണം; ബിജെപി

> **Lead Summary:** ** പേരാമ്പ്ര :** കൂത്താളി ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡില്‍ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയെ നിര്‍ബന്ധിചും ഭീഷണിപ്പെടുത്തിയും രാജിവയ്പ്പിച്ച സംഭവത്തെ കുറിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു. നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കൂത്താളിയില്‍ നടന്നത്.

## Article Content

** പേരാമ്പ്ര :** കൂത്താളി ഗ്രാമപഞ്ചായത്തിലെ എഴാം വാര്‍ഡില്‍ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയെ നിര്‍ബന്ധിചും ഭീഷണിപ്പെടുത്തിയും രാജിവയ്പ്പിച്ച സംഭവത്തെ കുറിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന് ബി ജെ പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു. നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കൂത്താളിയില്‍ നടന്നത്.

സി പി എം ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പാനലിലെ വനിതയെ തോല്‍പിച്ചതിന്റെ പേരിലാണ് പാര്‍ട്ടി നേത്യത്വം ഇടപെട്ട് രാജിവയ്പിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായിട്ടു കൂടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കാതെ അവരെ രാജി വയ്പ്പിച്ചത് ജാനിധിപത്യ സംവിധാനത്തോടും പട്ടികജാതി വിഭാഗത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.കെ. രജീഷ് ആരോപിച്ചു.

ജനാധിപത്യത്തെ കശാപ്പു ചെയ്ത സി പി എം നടപടിക്കെതിരെ പൊതു സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കെ.കെ.രജീഷ് അഭ്യര്‍ത്ഥിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കുടുംബശ്രീ സംവിധാനത്തെ രാഷ്ടിയ വല്‍ക്കരിക്കുന്ന സി പി എം നടപടി പ്രതിഷേധാര്‍ഹമാണ്. സമഗ്ര അന്വഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും ബിജെപി കൂത്താളി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് രഘുവിരന്‍ സോപാനം അദ്ധ്യക്ഷത വഹിച്ചു.

പി.സി. പ്രേമദാസന്‍, കെ. രമ്യ, ധനിഷ് കിഴക്കന്‍ പേരാമ്പ്ര, രജീഷ് പണിക്കര്‍, മനോഹരന്‍ എന്നിവര്‍ നേത്യത്വം നല്‍കി. മണ്ഡലം ജനറല്‍ സെക്രടറി രാഗേഷ് തറമല്‍, ഏ. ബാലചന്ദ്രന്‍, പ്രസന്ന പുത്തന്‍പുരയ്ക്കല്‍, തയ്യില്‍ വിജയന്‍, കെ. സുനില്‍കുമാര്‍, കെ. ശ്രീകുമാര്‍, സി.ആര്‍. ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24461/koothali-should-conduct-a-thorough-investigation-into-the-cds-election-coup-bjp)