---
title: "ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് സമര്‍പ്പണവും സംഭാവന സമര്‍പ്പണവും നടന്നു "
english_title: "Dedication of lanterns and donations were held at Sri Elamaran Kulangara Bhagwati Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24471/dedication-of-lanterns-and-donations-were-held-at-sri-elamaran-kulangara-bhagwati-temple"
published_at: "2022-02-04T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fd2f2321b61_0000 WATERMARK.jpg"
keywords: []
---

# ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ചുറ്റുവിളക്ക് സമര്‍പ്പണവും സംഭാവന സമര്‍പ്പണവും നടന്നു 

> **Lead Summary:** **പേരാമ്പ്ര : **ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചുറ്റുവിളക്ക് സമര്‍പ്പണവും സംഭാവന സമര്‍പ്പണവും ഇന്ന് ക്ഷേത്ര സന്നിധിയില്‍ നടന്നു.

## Article Content

**പേരാമ്പ്ര : **ശ്രീ എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ചുറ്റുവിളക്ക് സമര്‍പ്പണവും സംഭാവന സമര്‍പ്പണവും ഇന്ന് ക്ഷേത്ര സന്നിധിയില്‍ നടന്നു.

ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി എ.കെ. കരുണാകരൻ നായരിൽ നിന്നും ചുറ്റുവിളക്കും, ഫണ്ട് അജയന്‍ സ്റ്റീല്‍ ഇന്ത്യയില്‍ നിന്നും ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഏറ്റുവാങ്ങി. ചടങ്ങില്‍ സി.പി. അപ്പുക്കുട്ടി നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു.

രാജീവന്‍ മല്ലിശ്ശേരി, എന്‍.കെ. ലാല്‍, നാഗത്ത് ചന്ദ്രശേഖരന്‍, വിജയ ലക്ഷ്മി നമ്പ്യാര്‍, സി.ടി. ബാലന്‍ നായര്‍, ഉദയ ബാലകൃഷ്ണന്‍ നായര്‍, കുനിയില്‍ ഗോപാലകൃഷ്ണന്‍, എം.സി. സനല്‍ കുമാര്‍, സി.പി. മധു എന്നിവര്‍ സംസാരിച്ചു. പി.സി. സുരേന്ദ്രനാഥ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ബാലകൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24471/dedication-of-lanterns-and-donations-were-held-at-sri-elamaran-kulangara-bhagwati-temple)