---
title: "സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനം;  സ്വാഗത സംഘം രൂപീകരിച്ചു"
english_title: "CPI(M) Perambra Area Conference;  Welcome team formed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244865/cpim-perambra-area-conference-welcome-team-formed"
published_at: "2024-10-24T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a18eb60166_cpim.JPG"
keywords: []
---

# സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനം;  സ്വാഗത സംഘം രൂപീകരിച്ചു

> **Lead Summary:** **പേരാമ്പ്ര: **സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പേരാമ്പ്ര ഏരിയ സമ്മേളനം നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ പന്തിരിക്കരയില്‍ നടക്കും.

## Article Content

**പേരാമ്പ്ര: **സിപിഐ (എം) പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു. സിപിഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള പേരാമ്പ്ര ഏരിയ സമ്മേളനം നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ പന്തിരിക്കരയില്‍ നടക്കും.

സമ്മേളനത്തിന്റെ ഭാഗമായി പന്തിരിക്കര ലിറ്റില്‍ ഫ്‌ലവര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള 501 അംഗ സ്വാഗത സംഘവും സബ്കമ്മിറ്റികളും രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. എസ്.കെ. സജീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി. ബാബു, എ.കെ. ശ്രീധരന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്വാഗത സംഘം ഭാരവാഹികളായി ചെയര്‍മാന്‍ -ഉണ്ണി വേങ്ങേരി, വൈസ് ചെയര്‍മാന്‍മാരായി എ.കെ. ശ്രീധരന്‍, എം. വിശ്വന്‍, പി.എസ്. പ്രവീണ്‍, ടി.പി. റീന, ടി.കെ. ശൈലജ, സി.എം.ചന്ദ്രന്‍, കെ.കെ. സൂപ്പി, ജനറല്‍ കണ്‍വീനര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍, കണ്‍വീനര്‍മാരായി സി.വി. രജീഷ്, കെ.എം. സുരേഷ്, പി.എം കുമാരന്‍, വി.എം. ബാബു, തങ്കമ്മ വര്‍ഗീസ്, പി.സി. ലെനിന്‍, കെ. വി. സുജീപ്, ഖജാന്‍ജിയായി എ.കെ. സദാനന്ദന്‍ പന്നിവരെ തെരഞ്ഞെടുത്തു. ഉണ്ണി വേങ്ങേരി സ്വാഗതവും പി.എസ്. പ്രവീണ്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244865/cpim-perambra-area-conference-welcome-team-formed)