---
title: "പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി"
english_title: "Perambra West Local Conference has started"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244934/perambra-west-local-conference-has-started"
published_at: "2024-10-24T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a6cd1f240e_pathaka.JPG"
keywords: []
---

# പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. 2024 ഒക്ടോബര്‍ 27- 28 തീയതികളില്‍ പാറാട്ടുപാറ വെച്ച് നടക്കുന്ന സമ്മേളനത്തിന് സ്വാഗത സംഘം കണ്‍വീനര്‍ എം.എം. സുഗതന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് തുടക്കമായി. 2024 ഒക്ടോബര്‍ 27- 28 തീയതികളില്‍ പാറാട്ടുപാറ വെച്ച് നടക്കുന്ന സമ്മേളനത്തിന് സ്വാഗത സംഘം കണ്‍വീനര്‍ എം.എം. സുഗതന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായി.

ആവേശോജ്ജ്വല കൊടിമര പതാക ജാഥകള്‍ സമ്മേളനത്തിന് വിളംബരമോതി. വെങ്കല്ലില്‍ കുഞ്ഞിക്കണാരന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് കെ.പി ഗോപിയുടെ നേതൃത്വത്തില്‍ കൊടിമര ജാഥയും കിളയില്‍ കോരന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും വി.കെ സുനീഷിന്റെ നേതൃത്വത്തില്‍ പതാകജാഥയും പുറപ്പെട്ടു.

നിരവധി ബൈക്കുകളുടെ അകമ്പടിയോടെ പ്രയാണം ആരംഭിച്ച ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നു. സ്വാഗതസംഘം കണ്‍വീനര്‍ എം.എം സുഗതന്‍, ചെയര്‍മാന്‍ ദീപക് റോഷ്, ട്രഷറര്‍ എം സത്യന്‍ എന്നിവര്‍ കൊടിമരവും പതാകയും ഏറ്റുവാങ്ങി.

പ്രതിനിധി സമ്മേളനം കെഎം ദാമോദരന്‍ നഗറില്‍ വെച്ചും പൊതുസമ്മേളനം കെ എം രാഘവന്‍, കെ.കെ ദിവാകരന്‍ എന്നിവരുടെ നാമോദയത്തില്‍ തീര്‍ത്ത നഗരിയില്‍ വെച്ചും നടക്കും. ജില്ലാ സെക്രട്ടറി പി മോഹന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളായി യുവജന സംഗമം കിഴിഞ്ഞാണ്യത്ത് വെച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ക്വിസ് മത്സരങ്ങള്‍, എരവട്ടൂരില്‍ മഹിള സംഗമം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244934/perambra-west-local-conference-has-started)