പേരാമ്പ്ര: പിണറായി ഭരണത്തില്‍ കേരളം അധോലോകത്തിന്റെ പിടിയിലായിരിക്കുകയാണെന്നും ഏറ്റുമുട്ടല്‍ കൊലപാകങ്ങള്‍, ദുരൂഹ മരണങ്ങള്‍, ആശങ്കപ്പെടുത്തുന്ന തിരോധാനങ്ങള്‍, സ്വര്‍ണ കള്ളക്കടത്ത്, കോട്ടേഷന്‍ സംഘം, ലഹരി മാഫിയ എന്നിവരുമായുള്ള ഉന്നത പോലിസ് ബന്ധം, വിവേചനപരമായ നിയമ നടപടികള്‍, മലപ്പുറം ജില്ലയെ ഭീകരവല്‍ക്കരിക്കാനുള്ള ഗൂഢതന്ത്രങ്ങള്‍, തൃശ്ശൂര്‍ പൂരം അലങ്കോലമാക്കല്‍, മരം മുറിച്ചു കടത്തല്‍ തുടങ്ങി അപകടകരമായ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.
ആഭ്യന്തരം ആര്‍ എസ് എസിനെ ഏല്‍പ്പിച്ച പിണറായി വിജയന്‍ രാജിവെക്കുക, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഗൂഢാലോചന പുറത്തു കൊണ്ടു വരുക. എഡിജിപി എം ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി നാസര്‍ നയിക്കുന്ന ജനജാഗ്രത കാംപയിന്‍ വാഹന ജാഥ ഒക്ടോബര്‍ 25,26 തിയ്യതികളില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നടക്കും.
25ന് തുറയൂരില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി ഉല്‍ഘാടനം ചെയ്യുന്ന വാഹന ജാഥ 26ന് പേരാമ്പ്രയില്‍ സമാപിക്കും. സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ റഷീദ് ഉമരി എന്നിവര്‍ സംസാരിക്കും. ക്യാംപയിന്റെ ഭാഗമായി കോര്‍ണര്‍ യോഗങ്ങള്‍, പദയാത്ര, വാഹന ജാഥ, ലഘുലേഖ വിതരണം, ഭവന സന്ദര്‍ശനം, പൊതുയോഗങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സജീവമായി മണ്ഡലത്തില്‍ നടന്നു വരുന്നുണ്ടെന്നും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി. ഗോപി , മണ്ഡലം വൈസ് പ്രസിഡണ്ട് കെ.പി മുഹമ്മത് അഷ്‌റഫ്, മണ്ഡലം സെക്രട്ടറി ഹമീദ് എടവരാട്, ജാഥാ ഡയറക്ടര്‍ വി. കുഞ്ഞമ്മത് എന്നിവര്‍ അറിയിച്ചു.
RSS alliance is destroying Kerala