---
title: "അമിത വൈദ്യുതി പ്രസരണം ഗൃഹോപകരണങ്ങളും വയറിംഗും കത്തി നശിച്ചു"
english_title: "Overcurrents can cause household appliances and wiring to burn"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/244961/overcurrents-can-cause-household-appliances-and-wiring-to-burn"
published_at: "2024-10-24T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a8f34ee15d_kseb.JPG"
keywords: []
---

# അമിത വൈദ്യുതി പ്രസരണം ഗൃഹോപകരണങ്ങളും വയറിംഗും കത്തി നശിച്ചു

> **Lead Summary:** **പാലേരി :** അമിത വൈദ്യുതി പ്രസരണം ഗൃഹോപകരണങ്ങളും വയറിംഗും കത്തി നശിച്ചു. ചങ്ങരോത്ത് ചരത്തിപ്പാറ പടത്തുകടവത്ത് ഭാഗത്താണ് നാശനഷ്ടമുണ്ടായത്. ഇന്ന് രാത്രി 10 .15 ഓടെയാണ് സംഭവം. വീടുകളിലെ ടി.വി കളും ലൈറ്റുകളും പൊട്ടിത്തെറിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

## Article Content

**പാലേരി :** അമിത വൈദ്യുതി പ്രസരണം ഗൃഹോപകരണങ്ങളും വയറിംഗും കത്തി നശിച്ചു. ചങ്ങരോത്ത് ചരത്തിപ്പാറ പടത്തുകടവത്ത് ഭാഗത്താണ് നാശനഷ്ടമുണ്ടായത്. ഇന്ന് രാത്രി 10 .15 ഓടെയാണ് സംഭവം. വീടുകളിലെ ടി.വി കളും ലൈറ്റുകളും പൊട്ടിത്തെറിച്ചതായി വീട്ടുകാര്‍ പറഞ്ഞു.

പ്രദേശത്തെ പത്തോളം വീടുകളിലായി ടി.വി, ലൈറ്റ്, ഇന്‍ വേട്ടര്‍, വയറിംഗ് എന്നിവ കത്തി നശിച്ചു. മുറികളില്‍ ഈ സമയം പുകയും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടതായും ഇവര്‍ പറഞ്ഞു. ചക്കിട്ടപ്പാറ സബ്ബ് സ്റ്റേഷന് കീഴില്‍ ചിറക്കൊല്ലി ട്രാന്‍സ് ഫോമറിന് കീഴിലാണ് സംഭവം ഉണ്ടായത്. ഉടന്‍ വൈദ്യുത ബന്ധം നിലക്കുകയും ചെയ്തു.

വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാല്‍ മാത്രമേ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അറിയാന്‍ കഴിയൂ. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ സ്ഥലത്തെത്തി. ഇവിടെ വൈദ്യുത പോസ്റ്റില്‍ ലൈന്‍ ഉറപ്പിക്കുന്ന പിന്‍ ഇന്‍സുലേറ്ററിന് പകരം പ്ലാസ്റ്റിക് കുപ്പിയാണ് ഉപയോഗിച്ചിരുക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/244961/overcurrents-can-cause-household-appliances-and-wiring-to-burn)