---
title: "എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളില്‍ പ്രതിഭകളെ ആദരിച്ചു"
english_title: "Eravattur Narayana Vilasam honored talents at AUP School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245027/eravattur-narayana-vilasam-honored-talents-at-aup-school"
published_at: "2024-10-25T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b3ba94d289_narayana.jpg"
keywords: []
---

# എരവട്ടൂര്‍ നാരായണ വിലാസം എയുപി സ്‌കൂളില്‍ പ്രതിഭകളെ ആദരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ നാരായണവിലാസം എയുപി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും വിവിധ എന്‍ഡോവ്‌മെന്റ് ലഭിച്ച കുട്ടികളെയും അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ. നഫീസ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി.കെ. ജംഷീര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ നാരായണവിലാസം എയുപി സ്‌കൂളില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് വിജയികളെയും വിവിധ എന്‍ഡോവ്‌മെന്റ് ലഭിച്ച കുട്ടികളെയും അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം കെ. നഫീസ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് പി.കെ. ജംഷീര്‍ അധ്യക്ഷത വഹിച്ചു.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ് മുഖ്യപ്രഭാഷണവും വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി. പി.വി. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്‌കൂളിന്റെ പൂര്‍വ്വവിദ്യാര്‍ഥിനിയും യുജിസി നെറ്റ്-ജെആര്‍എഫ് ജേതാവുമായ ഷദാനഹലുവിനെ പ്രത്യേകമായി അനുമോദിച്ചു.

സ്‌കൂള്‍ കലാമേള വിജയികള്‍ക്കുള്ള ട്രോഫി വിതരണവും പേരാമ്പ്ര പ്രസ്സ് ക്ലബ് പ്രസിഡന്റ്  ഇ.എം ബാബു നിര്‍വഹിച്ചു. ജലീല്‍ എടവരാട്, എന്‍. എം. അഷറഫ്, ബിനിഷ് ടി.ടി.കെ, സൗമ്യ, ഇ. സിന്ധു, ഇ. കെ. പ്രദീപ് കുമാര്‍, റഫീഖ് കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രധാനാധ്യാപിക സി.പി. റീന ചടങ്ങിന് സ്വാഗതവും അശ്വിന്‍ നന്ദിയും പറഞ്ഞു. കലോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245027/eravattur-narayana-vilasam-honored-talents-at-aup-school)