---
title: "ഹെല്‍ത്ത് സബ് സെന്റര്‍ എടവരാട് ചേനായിയില്‍ നിര്‍മ്മിക്കണം; സര്‍ഗ എടവരാട്"
english_title: "Health Sub Center to be constructed at Edavarad Chennai; Sarga Edavarad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245068/health-sub-center-to-be-constructed-at-edavarad-chennai-sarga-edavarad"
published_at: "2024-10-25T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b6002e4bfb_nivedhanam.jpg"
keywords: []
---

# ഹെല്‍ത്ത് സബ് സെന്റര്‍ എടവരാട് ചേനായിയില്‍ നിര്‍മ്മിക്കണം; സര്‍ഗ എടവരാട്

> **Lead Summary:** **പേരാമ്പ്ര: **ഹെല്‍ത്ത് സബ് സെന്റര്‍ എടവരാട് ചേനായിയില്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍ഗ എടവരാട് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദിന് നിവേദനം നല്‍കി.

## Article Content

**പേരാമ്പ്ര: **ഹെല്‍ത്ത് സബ് സെന്റര്‍ എടവരാട് ചേനായിയില്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് സര്‍ഗ എടവരാട് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദിന് നിവേദനം നല്‍കി.

എടവരാട്, കൈപ്രം പ്രദേശങ്ങളിലെ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, സ്ത്രീകള്‍, കുട്ടികള്‍, ജീവിത ശൈലി രോഗബാധിതര്‍ തുടങ്ങിയവര്‍ പൂര്‍ണമായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണിത്.

എടവരാട് ഹെല്‍ത്ത് സബ് സെന്റര്‍ ചേനായി അങ്ങാടിക്കടുത്തുള്ള തളിര്‍ കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി നല്‍കാന്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലേക്ക് സമ്മത പത്രം സമര്‍പ്പിച്ച സ്ഥലത്ത് നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് സര്‍ഗ എടവരാട് പഞ്ചായത്ത് പ്രസിഡന്റിന്  നിവേദനം നല്‍കിയത്.

സര്‍ഗ പ്രസിഡന്റ്  ഇ.പിആനന്ദ്, സെക്രട്ടറി പി.ടി മുര്‍ഷിദ, ട്രഷറര്‍ ശബരീശന്‍, വൈസ് പ്രസിഡന്റ് ഒ.എം ശ്രീനേഷ്, പി സുകു തുടങ്ങിയവര്‍ നിവേദനം നല്‍കാന്‍ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245068/health-sub-center-to-be-constructed-at-edavarad-chennai-sarga-edavarad)