---
title: "വനിത സ്വയം തൊഴില്‍ സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു"
english_title: "Applications are invited from women self-employed entrepreneurs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245127/applications-are-invited-from-women-self-employed-entrepreneurs"
published_at: "2024-10-25T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671b9ceebb813_apply.jpg"
keywords: []
---

# വനിത സ്വയം തൊഴില്‍ സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിത സ്വയം തൊഴില്‍ സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉത്പാദന, സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 18 വയസ് മുതല്‍ 59 വയസ് വരെ പ്രായമുള്ള വനിതകളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിത സ്വയം തൊഴില്‍ സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉത്പാദന, സേവന മേഖലയില്‍ സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന 18 വയസ് മുതല്‍ 59 വയസ് വരെ പ്രായമുള്ള വനിതകളുടെ ഗ്രൂപ്പുകളില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്.

സംരംഭങ്ങള്‍ ആരംഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് സബ്സിഡി ആനുകൂല്യം ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ 29 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075719575 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245127/applications-are-invited-from-women-self-employed-entrepreneurs)