---
title: "എസ്ഡിപിഐ ജനജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി വാഹന ജാഥ തുടന്നു"
english_title: "Vehicle jatha continues as part of SDPI Janajagruti campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245169/vehicle-jatha-continues-as-part-of-sdpi-janajagruti-campaign"
published_at: "2024-10-25T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bc0121bbed_star.png"
keywords: []
---

# എസ്ഡിപിഐ ജനജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി വാഹന ജാഥ തുടന്നു

> **Lead Summary:** **പേരാമ്പ്ര:** ആഭ്യന്തരം ആര്‍ എസ് എസിനെ ഏല്‍പ്പിച്ച പിണറായി വിജയന്‍ രാജിവെക്കുക, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഗൂഢാലോചന പുറത്തു കൊണ്ടു വരിക, എഡിജിപി എം ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിണറായി പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നുവെന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വാഹനജാഥ തുടങ്ങി.

## Article Content

**പേരാമ്പ്ര:** ആഭ്യന്തരം ആര്‍ എസ് എസിനെ ഏല്‍പ്പിച്ച പിണറായി വിജയന്‍ രാജിവെക്കുക, എഡിജിപി - ആര്‍എസ്എസ് കൂടിക്കാഴ്ചയുടെ ഗൂഢാലോചന പുറത്തു കൊണ്ടു വരിക, എഡിജിപി എം ആര്‍ അജിത് കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പിണറായി പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നുവെന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാ കാമ്പയിനിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വാഹനജാഥ തുടങ്ങി.

നിയോജക മണ്ഡലം പ്രസിഡന്റ് എ.പി. നാസര്‍ നയിക്കുന്ന ജനജാഗ്രതാ വാഹന ജാഥ തുറയൂരില്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീക രണങ്ങള്‍ക്കു ശേഷം ജാഥ വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് മേപ്പയ്യൂരില്‍ സമാപിച്ചു. നാളെ ശനിയാഴ്ച ചെറിയകുമ്പളത്ത് നിന്ന് ആരംഭിച്ച് പേരാമ്പ്രയില്‍ നടക്കുന്ന പൊതുസമ്മേളനം സം സ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനംചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245169/vehicle-jatha-continues-as-part-of-sdpi-janajagruti-campaign)