---
title: "കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം "
english_title: "KSSPA Nochad Constituency Annual Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245185/ksspa-nochad-constituency-annual-conference"
published_at: "2024-10-25T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671bd853e266d_ksspa.jpg"
keywords: []
---

# കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം 

> **Lead Summary:** **പേരാമ്പ്ര :** കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. സമ്മേളനത്തില്‍ ഡിഎ കുടിശികയും മറ്റു അവകാശങ്ങളും ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അച്യുതന്‍ കുട്ടി നായര്‍ അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര :** കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം വാര്‍ഷിക സമ്മേളനം നടന്നു. സമ്മേളനത്തില്‍ ഡിഎ കുടിശികയും മറ്റു അവകാശങ്ങളും ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അച്യുതന്‍ കുട്ടി നായര്‍ അധ്യക്ഷനായി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മധുകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഒ.എം. രാജന്‍ സംഘടനകാര്യങ്ങള്‍ വിശദീകരിച്ചു. മണ്ഡലം സെക്രട്ടറി കെ.ടി സുകുമാരന്‍ റിപ്പോര്‍ട്ട് അവതരണവും ട്രഷറര്‍ കെ.സി ഇബ്രാഹിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനയിലേക്ക് വന്ന നവാഗതരെ ആദരിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ്  ഇ.കെ ബാലന്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ.ടി ഹമീദ്, കെഎസ്എസ്പിഎ വൈസ് പ്രസിഡണ്ട് എ വത്സല, നോഡല്‍ ഓഫീസര്‍ വി ശാന്ത, പി മൂസക്കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കെഎസ്എസ്പിഎ നൊച്ചാട് മണ്ഡലം പുതിയ ഭാരവാഹികളായി കുഞ്ഞമ്മദ് മണിക്കോത്ത് പ്രസിഡന്റ്, എ വത്സല സെക്രട്ടറി, ഇ.ടി അസീസ് ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245185/ksspa-nochad-constituency-annual-conference)