---
title: "മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച എന്‍.എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; ഐആര്‍എംയു"
english_title: "NN Krishnadas should apologize for insulting media workers; IRMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245232/nn-krishnadas-should-apologize-for-insulting-media-workers-irmu"
published_at: "2024-10-26T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c763e1003c_irmu.jpg"
keywords: []
---

# മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച എന്‍.എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; ഐആര്‍എംയു

> **Lead Summary:** **കൊച്ചി:** ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തകരെ ഇറച്ചികടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികള്‍ക്ക് തുല്യമാണെന്ന് പറഞ്ഞ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് മാപ്പുപറയണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

## Article Content

**കൊച്ചി:** ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ പ്രവര്‍ത്തകരെ ഇറച്ചികടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികള്‍ക്ക് തുല്യമാണെന്ന് പറഞ്ഞ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് മാപ്പുപറയണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയാ പേഴ്‌സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) സംസ്ഥാന കമ്മിറ്റി പ്രസ്താവിച്ചു.

ജനപക്ഷത്തു നിന്നും ജനാധിപത്യത്തെ നോക്കി കണ്ട് സമൂഹത്തിന്റെ നാവായി പ്രവര്‍ത്തിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെന്നും മാധ്യമ സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച കൃഷ്ണദാസിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും യുണിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്താവന പിന്‍വലിച്ച് കൃഷ്ണദാസ് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ ഹാരിസ് അധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245232/nn-krishnadas-should-apologize-for-insulting-media-workers-irmu)