---
title: "മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ചര്‍ച്ച നടത്തി"
english_title: "Gandhidarshan Club held talks"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245276/gandhidarshan-club-held-talks"
published_at: "2024-10-26T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671c971388f74_gandhi.png"
keywords: []
---

# മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് ചര്‍ച്ച നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍:** ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വിദ്യാലയം പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പുസ്തകത്തിന്റെ ചര്‍ച്ച നടത്തി. സംസ്ഥാന പാഠപുസ്തക സമിതി അംഗം എം.സി. പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. നിഷിദ് അധ്യക്ഷത വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍:** ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വിദ്യാലയം പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പുസ്തകത്തിന്റെ ചര്‍ച്ച നടത്തി. സംസ്ഥാന പാഠപുസ്തക സമിതി അംഗം എം.സി. പ്രമോദ് കുമാര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പ്രധാനാധ്യാപകന്‍ കെ. നിഷിദ് അധ്യക്ഷത വഹിച്ചു.

പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രധാനാധ്യാപകന്‍ കെ.എം. മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എന്‍.വി. നാരായണന്‍, അധ്യാപകരായ പത്മന്‍ കാരയാട്, ദിനേശ് പാഞ്ചേരി, അശോകന്‍ തായാട്ട് എന്നിവര്‍ സംസാരിച്ചു.

മുഹമ്മദ് ഫിദാന്‍ കവിത ആലാപനം നടത്തി. വിദ്യാര്‍ത്ഥികളായ അനന്‍ സൗര, ശ്രീയുഗ, ആര്‍ദ്ര, പ്രണിത്, ഹേദവ് നാരായണന്‍, ജ്യോതിരാദിത്യ, ദേവഗായത്രി, നീഹാരിക എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആന്‍വിയ സ്വാഗതം പറഞ്ഞ ചടങ്ങിന് ടീച്ചര്‍ കണ്‍വീനര്‍ കെ.ഇ. മനോജ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245276/gandhidarshan-club-held-talks)