---
title: "ഉന്നത വിജയികള്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ് വിതരണവും നടത്തി"
english_title: "  Certificates and cash prizes were distributed to the top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245378/certificates-and-cash-prizes-were-distributed-to-the-top-winners"
published_at: "2024-10-26T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671cf590e5f25_red.png"
keywords: []
---

# ഉന്നത വിജയികള്‍ക്കുള്ള  സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ് വിതരണവും നടത്തി

> **Lead Summary:** **പേരാമ്പ്ര: **ഗവ: ഐടിഐ മുതുകാട് ഉന്നത വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ് വിതരണവും നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ചടങ്ങ് ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

## Article Content

**പേരാമ്പ്ര: **ഗവ: ഐടിഐ മുതുകാട് ഉന്നത വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും ക്യാഷ് പ്രൈസ് വിതരണവും നടത്തി. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ചടങ്ങ് ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു. .ടിഐ പ്രിന്‍സിപ്പാള്‍ സുഭാഷ് കുമാര്‍ എ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍. ബിന്ദുവത്സന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സീന, പിടിഎ പ്രസിഡന്റ് രാജന്‍ കെ.കെ, എന്നിവര്‍ ആശംസ അറിയിച്ചു.

ഗ്രൂപ്പ് ഇന്‍സ്ട്രക്ടര്‍ പ്രവീര്‍ കുമാര്‍ ദേവ്, ട്രെയിനീസ് കൗണ്‍സില്‍ അനുലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി പവിത്രന്‍ സി.കെ എന്നിവര്‍ പങ്കെടുത്തു. സീനിയര്‍ ഇന്‍സ്ട്രക്ടര്‍ ജസ്‌ന കെ.നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245378/certificates-and-cash-prizes-were-distributed-to-the-top-winners)