---
title: "കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  ചങ്ങരോത്ത് മണ്ഡലം സമ്മേളനം നടന്നു"
english_title: "Changaroth Mandalam Conference Of Kerala State Service Pensioners Association Held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245461/changaroth-mandalam-conference-of-kerala-state-service-pensioners-association-held"
published_at: "2024-10-27T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dc579a37b9_pension.png"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍  ചങ്ങരോത്ത് മണ്ഡലം സമ്മേളനം നടന്നു

> **Lead Summary:** **കടിയങ്ങാട് : ** പെന്‍ഷന്‍ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും

## Article Content

**കടിയങ്ങാട് : ** പെന്‍ഷന്‍ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടന്‍ അനുവദിക്കണമെന്നും മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്നും

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ചങ്ങരോത്ത് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. കടിയങ്ങാട് പുല്ലാം കുന്നത്ത് നടന്ന സമ്മേളനം കെഎസ്എസ്പിഎ ജില്ല പ്രസിഡന്റ് കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേശീയ ബോളി വോള്‍ താരം എം. സുജാതയെ ആദരിച്ചു.

പുതുതായി സംഘടനയിലേക്ക് കടന്നു വന്നവര്‍ക്ക് ആദരമൊരുക്കി. ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കെ. ബാലന്‍, വി.പി. ഇബ്രാഹിം, ഇ.ടി സരീഷ്, സി.കെ. രാഘവന്‍, ടി. രഞ്ജിനി, ഇ.വി. ശങ്കരന്‍, എ.കെ. ചന്ദ്രന്‍, എസ്. സുനന്ദ് എന്നിവര്‍ സംസാരിച്ചു.കെഎസ്എസ്പിഎ മണ്ഡലം സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറര്‍ ആയോളി ഗംഗാധരന്‍ നന്ദിയും പറഞ്ഞു. ജില്ല കൗണ്‍സിലര്‍ അംഗം പി.ടി വിജയന്‍ അധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ഒ.എം. രാജന്‍ ഉദ്ഘാടനം ചെയ്തു. വി. കണാരന്‍ സംഘടനാ റിപ്പോര്‍ട്ടും പി.കെ. അബ്ദുറഹ്‌മാന്‍ വാര്‍ഷിക റിപ്പോര്‍ട്ടും അയോളി ഗംഗാധരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ പ്രസിഡണ്ടായി പി.കെ. കൃഷ്ണദാസ്, വൈസ് പ്രസിഡന്റുമാരായി പി. രാജഗോപാലന്‍, സി. അനിത, സെക്രട്ടറിയായി പി.കെ. അബ്ദുറഹ്‌മാന്‍, ജോയിന്റ് സെക്രട്ടറിമാരായി എം.കെ. ദാമോദരന്‍, സി. അജിത്ത് കുമാര്‍ ട്രഷററായി എ. ഗംഗാധരന്‍ എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245461/changaroth-mandalam-conference-of-kerala-state-service-pensioners-association-held)