---
title: "സൗജന്യ നീന്തല്‍ പരിശീലന സമാപനവും ആദരവും നല്‍കി"
english_title: "Free swimming training concluded and felicitated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245471/free-swimming-training-concluded-and-felicitated"
published_at: "2024-10-27T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671dcc0f4c7e7_swimming.png"
keywords: []
---

# സൗജന്യ നീന്തല്‍ പരിശീലന സമാപനവും ആദരവും നല്‍കി

> **Lead Summary:** **കൂത്താളി :** മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനം ഒന്നാം ഘട്ടത്തിന്റെ സമാപനചടങ്ങും പരിശീലകര്‍ക്കുള്ള ആദരവും, സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തി.ഡി വൈ എസ് പി പി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി :** മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ് സംഘടിപ്പിച്ച സൗജന്യ നീന്തല്‍ പരിശീലനം ഒന്നാം ഘട്ടത്തിന്റെ സമാപനചടങ്ങും പരിശീലകര്‍ക്കുള്ള ആദരവും, സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തി.ഡി വൈ എസ് പി പി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ ശ്രീവിലാസ് വിനോയ് പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.ട്രെസ്റ്റ് പ്രസിഡന്റ് ഇ ടി സത്യന്‍ അധ്യക്ഷ്യം വഹിച്ചു.ഒരു മാസക്കാലമായി സൈനികന്‍ പുളിയുള്ളതില്‍ ശശിയുടെ മേല്‍നോട്ടത്തില്‍ ഇരുപത്തി അഞ്ചോളം കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പരിശീലനം നല്‍കിയത്. 

പരിശീലകന്‍ പി ശശി, ട്രെസ്റ്റ് ജനറല്‍ സെക്രെട്ടറി ടി.വി മുരളി,പി ആദര്‍ശ്,സി പ്രേമന്‍, എ.കെ ചന്ദ്രന്‍, പി ശ്രീധരന്‍, പി സോമനാഥ്,ഒ.സി ലീന, നിജേഷ്. എന്‍, രാജന്‍ കുന്നത്ത്, എന്‍.പി ബാലന്‍,എന്‍.പി ശ്യാമള, പി.കെ നൗജിത്ത്, കെ.എം. ഷമീര്‍,കെ.പി സുരേഷ് കുമാര്‍,സി.ടി വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245471/free-swimming-training-concluded-and-felicitated)