---
title: "യുവതിക്ക് നേരെ അതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച്"
english_title: "Violence against young woman; DYFI march to protest non-arrest of accused"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245552/violence-against-young-woman-dyfi-march-to-protest-non-arrest-of-accused"
published_at: "2024-10-27T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671e1f97e33fd_apre.JPG"
keywords: []
---

# യുവതിക്ക് നേരെ അതിക്രമം; പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച്

> **Lead Summary:** **പേരാമ്പ്ര : **ചാലിക്കരയില്‍ അക്യുപഞ്ചര്‍ സ്ഥാപനത്തില്‍ യുവതിക്ക് നേരെ അതിക്രമം നടന്നതായ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ഥാപനം മറയാക്കി യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ഇര പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര : **ചാലിക്കരയില്‍ അക്യുപഞ്ചര്‍ സ്ഥാപനത്തില്‍ യുവതിക്ക് നേരെ അതിക്രമം നടന്നതായ പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ഥാപനം മറയാക്കി യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ഇര പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ സംരക്ഷിക്കുന്ന പൊലീസ് നടപടിക്കെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്.

അക്യുപഞ്ചര്‍ സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് പേരാമ്പ്ര പൊലീസ് തടഞ്ഞു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.എം ജിജേഷ് ഉദ്ഘാടനം ചെയ്തു. കെ.സി അഭിജിത്ത് അധ്യക്ഷത വഹിച്ചു. എസ്.ബി അര്‍ജ്ജുന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിഎം നൊച്ചാട് ലോക്കല്‍ കമ്മറ്റി അംഗം പി. സ്വരാജ്, ആദിത്യ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് നേതാക്കള്‍ പറഞ്ഞു. മാര്‍ച്ചിന് സനൂപ് ചാലിക്കര, സി മിഥുന്‍, ഒ. അഭിജാത്, എന്‍.പി ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245552/violence-against-young-woman-dyfi-march-to-protest-non-arrest-of-accused)