---
title: "വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല "
english_title: "Vayalar Memorial organized by Kallur Public Library"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245763/vayalar-memorial-organized-by-kallur-public-library"
published_at: "2024-10-28T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f65cc46b28_anus.JPG"
keywords: []
---

# വയലാര്‍ അനുസ്മരണം സംഘടിപ്പിച്ച് കല്ലൂര്‍ ജനകീയ ഗ്രന്ഥശാല 

> **Lead Summary:** **പേരാമ്പ്ര :** കല്ലൂര്‍ ജനകീയ ഗ്രന്ഥശാല വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം സുമതി ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡണ്ട് എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര :** കല്ലൂര്‍ ജനകീയ ഗ്രന്ഥശാല വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം സുമതി ഉദ്ഘാടനം ചെയ്തു. പി.കെ. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡണ്ട് എന്‍.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

എം.കെ. ആനന്ദ്, സുരേഷ് കെ.ടി. ബാബു, ടി.കെ. രാജേഷ്, കെ.ടി. ബാലന്‍, കെ.ടി. രജിന, എം.കെ ജൂലി, വി. സുമതി, വി.എം. തങ്കം തുടങ്ങിയവര്‍ ഗാനങ്ങളും കവിതകളും ആലപിച്ചു.

സെക്രട്ടറി സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വനിതാ വേദി പ്രസിഡന്റ് ഗ്രീഷ്മ നന്ദിയും പറഞ്ഞു. വയലാറിന്റെ പത്‌നി ഭാരതി തമ്പുരാട്ടിയുടെ സന്ദേശം വീഡിയോ പ്രദര്‍ശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245763/vayalar-memorial-organized-by-kallur-public-library)