---
title: "കിടപ്പിലായ മരംവെട്ട് തൊഴിലാളി കൂനിയോട് പൂളച്ചോട്ടില്‍ ബാലന് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു"
english_title: "balan medical aid committee was formed at Poolachottil, a bed-cutting lumberjack"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24577/-medical-aid-committee-was-formed-at-poolachottil-a-bed-cutting-lumberjack"
published_at: "2022-02-05T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe1170692c0_0000 WATERMARK.jpg"
keywords: []
---

# കിടപ്പിലായ മരംവെട്ട് തൊഴിലാളി കൂനിയോട് പൂളച്ചോട്ടില്‍ ബാലന് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മരംവെട്ട് തൊഴിലാളിയായിരുന്ന കൂനിയോട് പൂളച്ചോട്ടില്‍ ബാലന്‍ ഇപ്പോള്‍ തളര്‍ച്ച മൂലം നടക്കാനാകാതെ കിടപ്പിലാണ്. പാലേരി കുന്നശ്ശേരി വാഴയില്‍ കടവത്ത് മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ഹൃദയസംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ്.

## Article Content

** പേരാമ്പ്ര:** മരംവെട്ട് തൊഴിലാളിയായിരുന്ന കൂനിയോട് പൂളച്ചോട്ടില്‍ ബാലന്‍ ഇപ്പോള്‍ തളര്‍ച്ച മൂലം നടക്കാനാകാതെ കിടപ്പിലാണ്. പാലേരി കുന്നശ്ശേരി വാഴയില്‍ കടവത്ത് മകളുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ഹൃദയസംബന്ധമായ അസുഖത്താല്‍ ചികിത്സയിലാണ്.

പ്രദേശത്തെ മികച്ച മരംവെട്ട് തൊഴിലാളിയായിരുന്ന ബാലന്‍ തളര്‍ച്ച ബാധിതനായിട്ട് 30 വര്‍ഷത്തിലേറെയായി. ഇക്കാലമത്രയും ചികിത്സയിലുമായിരുന്നു. അലോപ്പൊതി, ആയുര്‍വേദം തുടങ്ങിയ ചികിത്സ രീതികളിലൂടെയുള്ള ചികിത്സയിലായാണ് ഇയാള്‍പര സഹായത്തോടെ എഴുന്നേറ്റ് നടക്കാന തുടങ്ങിയത്.

ഭീമമായ തുക ചികിത്സക്ക് ചെലവായി. നാട്ടുകാരുടെയും ഉദാര മനസ്‌ക്കരുടെയും സഹായങ്ങള്‍ കൊണ്ടാണ് ഈ നിര്‍ധന കുടുംബം ഇദ്ദേഹത്തിന്റെ ചികിത്സ നടത്തിപോരുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍ പൂര്‍ണ്ണമായും കിടപ്പിലുമാണ്. തളര്‍ച്ചയും സംസാരശേഷിയും നഷ്ടമായ ബാലനെ നിത്യേനയെന്നോണം ആശുപത്രിയില്‍ കൊണ്ടു പോവുന്നതിനും മരുന്നുകള്‍ വാങ്ങുന്നതിനും ഈ കുടുംബം ഏറെ കഷ്ടപ്പെടുകയാണ്. അധിക സമയം ഇരിക്കാനോ കിടക്കാനോ ഇയാള്‍ക്ക് ആവില്ല.

ഗ്രാമപഞ്ചായത്ത് അഗതി ഭവന പദ്ധതിയില്‍ 2.5 ലക്ഷം ധനസാഹയത്തോടെ നിര്‍മ്മിച്ച വീടാകട്ടെ ഇനിയും പണിതീര്‍ന്നിട്ടില്ല. വയറിംങ്ങും ചെയ്തിട്ടില്ല. എല്ലാത്തിനും പരസഹായം വേണമെന്നതിനാല്‍ ഒരാള്‍ എപ്പോഴും അടുത്ത് ഉണ്ടായിരിക്കണം.

യുവതിയും രണ്ട് മക്കളുടെ അമ്മയുമായ ബാലന്റെ മകള്‍ തൊഴിലുറപ്പ് ജോലിക്ക് പോയികിട്ടുന്ന തുച്ഛമായ വരുമാനമാണ് ചികിത്സക്കും മറ്റും ഉപയോഗിക്കുന്നത്.

ചികിത്സാ സഹായം കണ്ടെത്താനായി ടി.പി. ചന്ദ്രന്‍ ചെയര്‍മാനും പി.ടി. അജിത് കുമാര്‍ കണ്‍വീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിക്കുകയും പൂളച്ചോട്ടില്‍ ബാലന്‍ ചികിത്സാ സഹായനിധിയുടെ പേരില്‍ കൂത്താളി കനറാ ബാങ്ക് ശാഖയില്‍ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സഹായങ്ങള്‍ 110030461051 എന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കണം. IFSC Code :CNRB 0004086.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24577/-medical-aid-committee-was-formed-at-poolachottil-a-bed-cutting-lumberjack)