---
title: "എസ്ഡിപിഐ വാഹന പ്രചരണ ജാഥ; സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു "
english_title: "Public awareness vehicle rally; The concluding session was held at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245770/public-awareness-vehicle-rally-the-concluding-session-was-held-at-perambra"
published_at: "2024-10-28T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671f6d62ddbc1_jatha.JPG"
keywords: []
---

# എസ്ഡിപിഐ വാഹന പ്രചരണ ജാഥ; സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര :** സംസ്ഥാന കാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ജനജാഗ്രതാ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി നാസര്‍ നേതൃത്വം നല്‍കിയ പരിപാടി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** സംസ്ഥാന കാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ ജനജാഗ്രതാ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം പേരാമ്പ്രയില്‍ നടന്നു. പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എ.പി നാസര്‍ നേതൃത്വം നല്‍കിയ പരിപാടി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ പിണറായി പൊലീസ് ആര്‍എസ്എസ് അവിശുദ്ധ ബന്ധം തുടരുന്നത് കേരളത്തെ തകര്‍ക്കുമെന്നും പിണറായിയുടെയും കുടുംബത്തിന്റെയും സംരക്ഷണം മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയ മുന്നണികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെയും കൂട്ടുകച്ചവടത്തിന്റെയും ഭാഗമാണിതെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് തുല്ല്യനിലപാടുകാരായത് കൊണ്ടാണ് പിണറായി സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഒരക്ഷരം മിണ്ടാതിരിക്കുന്നതെന്നും അദേഹം പ്രസ്താവിച്ചു.

ഇരുപത്തി അഞ്ചാം തിയ്യതി തുറയൂരില്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ. അബ്ദുല്‍ ജലീല്‍ സഖാഫി പതാക കൈമാറി ഉദ്ഘാടനം ചെയ്ത വാഹന ജാഥ, രണ്ടു ദിവസങ്ങളിലായി ഇരുപത്തി ഏഴ് കേന്ദ്രങ്ങള്‍ പിന്നിട്ട് പേരാമ്പ്രയില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി ഹമീദ് എടവരാട് അധ്യക്ഷത വഹിച്ചു.

ജില്ലാ ജന: സെക്രട്ടറി റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ.പി ഗോപി, മണ്ഡലം ജോ: സെക്രട്ടറി വി. കുഞ്ഞമ്മത്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ്  മണ്ഡലം പ്രസിഡണ്ട് ഷബ്‌ന റഷീദ്, കെ.പി. മുഹമ്മത് അഷ്‌റഫ്, പി.ടി ഷബ്‌ന റാഷിദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245770/public-awareness-vehicle-rally-the-concluding-session-was-held-at-perambra)