---
title: "രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി"
english_title: "Rukmini took out a swayamvara procession"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245822/rukmini-took-out-a-swayamvara-procession"
published_at: "2024-10-28T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fa80b151ea_temple.png"
keywords: []
---

# രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ പ്രധാന ചടങ്ങായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ പ്രധാന ചടങ്ങായ രുഗ്മിണി സ്വയംവര ഘോഷയാത്ര നടത്തി.

പേരാമ്പ്ര മഠത്തില്‍ ഭാവതി ക്ഷേത്രത്തില്‍ നിന്ന് താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അമ്മമാരുടെ അകമ്പടിയോടി കൂടി ശ്രീകൃഷ്ണ വിഗ്രഹവും കൈയ്യിലേന്തിയ രുഗ്മിണിയെയും തോഴിമാരെയും സപ്താഹ വേദിയിലേക്ക് ആനിയിച്ചു.

നൂറു കണക്കിന് ഭക്തജനങ്ങള്‍ രുഗ്മിണി സ്വയംവര ഘോഷയാത്രയില്‍ പങ്കാളികളായി. പ്രശസ്ത യജാചാര്യന്‍ പഴേടം വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കേ ദ്വത്തില്‍ 23 ആരംഭിച്ച ഭാഗവത സപ്താഹയജ്ഞം 30 ന് നടക്കുന്ന മംഗളാരതിയോടെ സമാപനമാവും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245822/rukmini-took-out-a-swayamvara-procession)