---
title: "സിപിഐ (എം) പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് സമാപനമായി"
english_title: "CPI(M) Perambra West Local Conference concluded"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245860/cpim-perambra-west-local-conference-concluded"
published_at: "2024-10-28T23:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671fd745a10b2_qwex.jpg"
keywords: []
---

# സിപിഐ (എം) പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് സമാപനമായി

> **Lead Summary:** **പേരാമ്പ്ര: **സിപിഐ (എം) പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് സമാപനമായി. രണ്ട് ദിവസമായി കല്ലോട് പാറാട്ടു പാറയില്‍ സജ്ജമാക്കിയ കെ.കെ ദിവാകരന്‍, കെ.എന്‍ രാഘവന്‍ മാസ്റ്റര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടന്നത്. വി.കെ. സുനീഷ് സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് അത്യുജ്ജ്വല റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു.

## Article Content

**പേരാമ്പ്ര: **സിപിഐ (എം) പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സമ്മേളനത്തിന് സമാപനമായി. രണ്ട് ദിവസമായി കല്ലോട് പാറാട്ടു പാറയില്‍ സജ്ജമാക്കിയ കെ.കെ ദിവാകരന്‍, കെ.എന്‍ രാഘവന്‍ മാസ്റ്റര്‍ നഗറിലാണ് പ്രതിനിധി സമ്മേളനം നടന്നത്. വി.കെ. സുനീഷ് സെക്രട്ടറിയായി 17 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് അത്യുജ്ജ്വല റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു.

പാറാട്ടുപാറ കെ.എന്‍ ദാമോദരന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം സിപിഐ (എം) ജില്ല സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി.കെ. സുനീഷ് അധ്യക്ഷത വഹിച്ചു.

എം.എം. സുഗതന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ല കമ്മിറ്റി അംഗങ്ങളായ കെ. കുഞ്ഞമ്മദ്, എസ്.കെ. സജീഷ് എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, പി. ബാലന്‍ അടിയോടി, വി.കെ. പ്രമോദ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വായ്പാട്ട് നാട്യ സംഘം അവതരിപ്പിച്ച വായ്‌മൊഴിയാട്ടം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245860/cpim-perambra-west-local-conference-concluded)