---
title: " ടി.എം.ജേക്കബ് ജന്മദിന അനുസ്മരണം"
english_title: "TM Jacob  janmadina Commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245940/tm-jacob-janmadina-commemoration"
published_at: "2024-10-29T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672080a2db14f_tk.jpg"
keywords: []
---

#  ടി.എം.ജേക്കബ് ജന്മദിന അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര:** കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ 74-ാം മത് ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി വീരാന്‍കുട്ടി അനുസ്മരണം നിര്‍വഹിച്ചു.

## Article Content

**പേരാമ്പ്ര:** കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന മുന്‍ മന്ത്രി ടി.എം.ജേക്കബിന്റെ 74-ാം മത് ജന്മദിന അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി വീരാന്‍കുട്ടി അനുസ്മരണം നിര്‍വഹിച്ചു.

രാഷ്ട്രീയ മണ്ഡലത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വത്തതിന് അര്‍ഹനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലഘട്ടം അദ്ദേഹത്തില്‍ അര്‍പ്പിതമായ എല്ലാ സര്‍ക്കാര്‍ പദവികളിലും മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചിട്ടുണ്ടെന്നും സ്‌കൂള്‍ കലോത്സവത്തിന് സ്വര്ണക്കപ് തുടങ്ങിയതും, ഒരു രൂപയ്ക്കു റേഷന്‍ അരിവിതരണം നടത്തിയതും ജന മനസുകളില്‍ ഇന്നും ഓര്‍മയില്‍ നിലനില്‍ക്കുന്നു എന്നും അദേഹം പറഞ്ഞു.

ഏറ്റവും നല്ല നിയമസഭാ സാമാജികന്‍ എന്ന് ബഹുമതിക്ക് ടി.എം.ജേക്കബ് അര്‍ഹനായിട്ടുണ്ട്. ജില്ലാപ്രസിഡണ്ട് കെ.പി രാധാകൃഷ്ണ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

വൈസ് പ്രസിഡണ്ട്മാരായ, ബേബി കോച്ചേരി, മനോജ് ആവള, ജില്ലാട്രഷറര്‍ സലിം പുല്ലടി, ടി ചക്രപാണി, സംസ്ഥാന പ്രസിഡണ്ട് (കെഎച്ച്എവി ), ജില്ലാ സെക്രട്ടറിമാരായ രാജന്‍ വര്‍ക്കി, നിസാര്‍ കെ എം, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്, ആഷിക്പി അശോക്, പ്രദീഷ് കാപ്പുങ്കര, രാജേഷ്‌ചെലിയ, രാജന്‍ അരുന്ധതി, പൗലോസ് കരുപ്പാകുടി, സാജു പേരാമ്പ്ര എം.സജേഷ്,സുരേഷ് ചേനോളി, സത്യന്‍ പേരാമ്പ്ര മുതലായവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245940/tm-jacob-janmadina-commemoration)