---
title: "മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ ബിഎഡ് ബിരുദദാന ചടങ്ങ് "
english_title: "BE graduation ceremony of Salafi College of Teacher Education, Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/245953/be-graduation-ceremony-of-salafi-college-of-teacher-education-mepayyur"
published_at: "2024-10-29T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67208bc456291_salafiiii.jpg"
keywords: []
---

# മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്റെ ബിഎഡ് ബിരുദദാന ചടങ്ങ് 

> **Lead Summary:** **മേപ്പയ്യൂര്‍:** മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍നില്‍ 2022-24 വര്‍ഷത്തെ ബിഎഡ് ബിരുദദാന ചടങ്ങ് നടന്നു.

## Article Content

**മേപ്പയ്യൂര്‍:** മലബാറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മേപ്പയ്യൂര്‍ സലഫി കോളെജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍നില്‍ 2022-24 വര്‍ഷത്തെ ബിഎഡ് ബിരുദദാന ചടങ്ങ് നടന്നു.

അഗ്‌നീഷ്യോ 2024 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ 2022 -24 വര്‍ഷത്തെ ബിഎഡ് പൂര്‍ത്തിയാക്കിയ 50 അധ്യാപക വിദ്യാത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഫറോക്ക് ട്രെയിനിംഗ് കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ: മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.

സലഫിയ്യ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി. അബ്ദുള്ള അധ്യക്ഷത വഹിച്ചു.സ്റ്റാഫ് അഡൈ്വസര്‍ ജെന്‍സി തോമസ്, കോളെജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാഹിദ് സമീല്‍ എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. ഇ. ദിനേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കോളെജ് യൂണിയന്‍ ചെയര്‍മാന്‍ ടി.ടി.കെ നദീം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/245953/be-graduation-ceremony-of-salafi-college-of-teacher-education-mepayyur)