---
title: "     മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "  A medical camp was organized under the leadership of mobile medical unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246039/a-medical-camp-was-organized-under-the-leadership-of-mobile-medical-unit"
published_at: "2024-10-29T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720edc2ebc3b_camp.png"
keywords: []
---

#      മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്‌സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ക്കുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ്‌സംഘടിപ്പിച്ചു.

കേരളസീനിയര്‍ സിറ്റിസണ്‍സ് ഫോറത്തിന്റെയും പാറപ്പുറം പൊതുജന വായനശാലയുടെയും സഹകരണത്തോടെയാണ് വയോജന മെഡിക്കല്‍ ക്യാമ്പ്‌സംഘടിപ്പിച്ചത്. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കെ ലിസി അദ്ധ്യക്ഷതവഹിച്ചു. കേരള സീനിയര്‍ സിറ്റിസണ്‍സ് ജില്ലാ ജോ സെക്രട്ടറി കെ.എം ശ്രീധരന്‍ , യൂനിറ്റ് സെക്രട്ടറി കെ.കെ. തറുവയ് ഹാജി, വായനശാലാ സെക്രട്ടറി കെ.ദാമോദരന്‍ മാസ്റ്റര്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഏ.കെ. നാരായണന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ 120 വയോജനങ്ങളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246039/a-medical-camp-was-organized-under-the-leadership-of-mobile-medical-unit)