---
title: "മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂരില്‍"
english_title: "     Meladi Sub-District School Kalolsavam Held At Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246050/meladi-sub-district-school-kalolsavam-held-at-cheruvannur"
published_at: "2024-10-29T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720fa1684c7e_kalolsavam.png"
keywords: []
---

# മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം ചെറുവണ്ണൂരില്‍

> **Lead Summary:** **പേരാമ്പ്ര : **മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വച്ച് നടക്കുന്നു. സബ്ജില്ലയിലെ 82 ഓളം സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ കലാമേളയില്‍ പങ്കെടുക്കുന്നുണ്ട് .

## Article Content

**പേരാമ്പ്ര : **മേലടി സബ്ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 6,7,8,9 തിയ്യതികളില്‍ ചെറുവണ്ണൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ വച്ച് നടക്കുന്നു. സബ്ജില്ലയിലെ 82 ഓളം സ്‌കൂളുകളില്‍ നിന്നായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഈ കലാമേളയില്‍ പങ്കെടുക്കുന്നുണ്ട് .

വിപുലമായ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു .പ്രോഗ്രാം കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു നിര്‍വഹിച്ചു.

പി.സി.ബാബു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഷൈബു എന്‍.കെ , മനോജ്.ടി, പി.കെ.എം ബാലകൃഷ്ണന്‍, എം.വി മുനീര്‍ , കെ.പി കുഞ്ഞികൃഷ്ണന്‍, പി അനീഷ്  , എസ്.കെ ശ്രീലേഷ്  , കെ. ഷാജി . കെ.പി ബിജീഷ് ,വി.കണാരന്‍, കനോത്ത് കുഞ്ഞബ്ദുള്ള,എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246050/meladi-sub-district-school-kalolsavam-held-at-cheruvannur)