---
title: "കെ മാനുക്കുട്ടന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു"
english_title: "K Manukuttan death anniversary observed at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246383/k-manukuttan-death-anniversary-observed-at-kozhikkod"
published_at: "2024-10-31T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67232445435b6_manu.jpg"
keywords: []
---

# കെ മാനുക്കുട്ടന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ മാനുക്കുട്ടന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ മാനുക്കുട്ടന്റെ ഒന്നാം ചരമ വാര്‍ഷികം ആചരിച്ചു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ പരിപാടികള്‍ എകെടിഎ ജില്ലാ സെക്രട്ടറി എം രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  നെസീബ റായ് അധ്യക്ഷത വഹിച്ചു. അനുസ്മരണ പരിപാടിയില്‍ ജില്ലയിലെ നൂറു കണക്കിന് തയ്യല്‍ തൊഴിലാളികള്‍ പങ്കെടുത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ്‌  ടി. കെ. ഖദീജഹംസ, സംസ്ഥാന കമ്മറ്റി അംഗമായ പി.എം ലക്ഷ്മണന്‍, ജില്ലാനേതാക്കളായ പി.എം. രവീന്ദ്രന്‍, സി.കെ മധുസൂദനന്‍, പി. ബാബു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങമായ പി. വി ചന്ദ്രന്‍ സ്വഗതം പറഞ്ഞ ചടങ്ങിന് ടി. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246383/k-manukuttan-death-anniversary-observed-at-kozhikkod)