---
title: "ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ഉമ്മന്‍ ചാണ്ടി ജന്മദിനം ആഘോഷിച്ചു"
english_title: "Oommen Chandy Relief and Memorial Activities Oommen Chandy Birthday Celebration at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246425/oommen-chandy-relief-and-memorial-activities-oommen-chandy-birthday-celebration-at-changaroth"
published_at: "2024-10-31T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67234a807b7a9_umman.jpg"
keywords: []
---

# ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ഉമ്മന്‍ ചാണ്ടി ജന്മദിനം ആഘോഷിച്ചു

> **Lead Summary:** **പേരാമ്പ്ര :** മുന്‍ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 81 ാം ജന്മദിനം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ചങ്ങരോത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പട്ടേല്‍ അനുസ്മരണവും നടത്തി.

## Article Content

**പേരാമ്പ്ര :** മുന്‍ മുഖ്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ 81 ാം ജന്മദിനം ഉമ്മന്‍ ചാണ്ടി റിലീഫ് ആന്റ് മെമ്മോറിയല്‍ ആക്ടിവിറ്റീസ് ചങ്ങരോത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പട്ടേല്‍ അനുസ്മരണവും നടത്തി.

ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍ ഓര്‍മ പാലിയേറ്റീവ് കെയര്‍ അംഗത്വം എം.കെ. മനോജ് കുമാറിന് നല്‍കി അംഗത്വ വിതരണ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. വി.പി. ഇബ്രാഹിം ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

ഉമ്മന്‍ചാണ്ടി നിയമ സഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയായതിന്റെ ഭാഗമായി പ്രസീദ്ധീകരിച്ച ഇതിഹാസം എന്ന പുസ്തക വിതരണം എം.കെ. ഗായത്രിക്ക് നല്‍കി നിര്‍വ്വഹിച്ചു.സന്തോഷ് കോശി, ഷൈലജ ചെറുവോട്ട്, പി.എം. ശ്രീനിവാസന്‍, ലീല കൊല്ലിയില്‍, ടി.വി. സജിത്ത് കുമാര്‍, ഷിബു.ബി.കെ.നന്ദനം തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍മ സെക്രട്ടറി പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങിന് ഡയറക്ടര്‍ രഷിത രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246425/oommen-chandy-relief-and-memorial-activities-oommen-chandy-birthday-celebration-at-changaroth)