---
title: "ജ്വാല 2022 മദര്‍ തെരേസ ബിഎഡ് കൊളേജില്‍ ചതുര്‍ദിന സാമൂഹിക സഹവര്‍ത്തിത്ത ക്യാമ്പ് ആരംഭിച്ചു"
english_title: "Jwala 2022 Mother Teresa B.Ed College launches four day social co-operation camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24645/jwala-2022-mother-teresa-bed-college-launches-four-day-social-co-operation-camp"
published_at: "2022-02-05T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe5b36e3cb0_0000 WATERMARK.jpg"
keywords: []
---

# ജ്വാല 2022 മദര്‍ തെരേസ ബിഎഡ് കൊളേജില്‍ ചതുര്‍ദിന സാമൂഹിക സഹവര്‍ത്തിത്ത ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ജ്വാല 2022 എന്ന പേരില്‍ ചതുര്‍ദിന നോണ്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് മദര്‍ തെരേസ ബി.എഡ് കൊളേജില്‍ ആരംഭിച്ചു. പ്രശസ്ത ഗാനരചയിതാവും അധ്യാപകനുമായ രമേഷ് കാവില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ റവ. ഫാദര്‍ ജോസഫ് വയലില്‍ സിഎംഐ ആശംസ അര്‍പ്പിച്ചു.

## Article Content

** പേരാമ്പ്ര:** ജ്വാല 2022 എന്ന പേരില്‍ ചതുര്‍ദിന നോണ്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പ് മദര്‍ തെരേസ ബി.എഡ് കൊളേജില്‍ ആരംഭിച്ചു. പ്രശസ്ത ഗാനരചയിതാവും അധ്യാപകനുമായ രമേഷ് കാവില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.വി. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ റവ. ഫാദര്‍ ജോസഫ് വയലില്‍ സിഎംഐ ആശംസ അര്‍പ്പിച്ചു.

ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെ നടക്കുന്ന ക്യാമ്പില്‍ അധ്യാപന നൈപുണി വികസനങ്ങള്‍ക്കായ് വിവിധയിനം ക്ലാസുകള്‍ സംഘടിപ്പിക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. അസി. പ്രൊഫ. കെ.കെ. റിംഷുത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ അശ്വതി കൃഷ്‌ണേന്ദു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24645/jwala-2022-mother-teresa-bed-college-launches-four-day-social-co-operation-camp)