---
title: "  കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു"
english_title: "  Kozhikode district conference of Kerala Pradesh School Teachers' Association forms welcome group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246485/kozhikode-district-conference-of-kerala-pradesh-school-teachers-association-forms-welcome-group"
published_at: "2024-10-31T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67239f1bf0b5c_sammelanam.png"
keywords: []
---

#   കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

> **Lead Summary:** പേരാമ്പ്ര : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. 2025 ജനുവരി 24,25, 26 തിയ്യതികളിലായി പേരാമ്പ്രയില്‍ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

## Article Content

പേരാമ്പ്ര : കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു. 2025 ജനുവരി 24,25, 26 തിയ്യതികളിലായി പേരാമ്പ്രയില്‍ വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്.

  കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെപിഎസ്ടിഎ ജില്ല പ്രസിഡണ്ട് ടി.ടി ബിനു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത് ,രാജന്‍ മരുതേരി, പറമ്പാട്ട് സുധാകരന്‍, കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി ഒ.എം രാജന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ മധുകൃഷ്ണന്‍ എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ പ്രദീപന്‍, എന്‍ജിഒഎ ജില്ലാ സെക്രട്ടറി ദിനേശന്‍, പി.എം ശ്രീജിത്ത്, ടി.അശോക് കുമാര്‍,സജീവന്‍ കുഞ്ഞോത്ത്, പി. രാമചന്ദ്രന്‍, ഷാജു പി കൃഷ്ണന്‍ ടി കെ പ്രവീണ്‍, പി.കെ രാധാകൃഷ്ണന്‍, ടി.സി സുജയ , യു. സി. ഹനീഫ കെ.സജീഷ്, ചിത്രരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഇ.കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിന് ജില്ലാ ട്രഷറര്‍ എം കൃഷ്ണമണി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246485/kozhikode-district-conference-of-kerala-pradesh-school-teachers-association-forms-welcome-group)