---
title: "വെലോപ്പിള്ളിയും എം.എന്‍ വിജയനും എന്ന പുസ്തകം പ്രകാശനം ചെയ്തു"
english_title: " A book titled Veloppilly and MN Vijayan was released."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246487/a-book-titled-veloppilly-and-mn-vijayan-was-released"
published_at: "2024-10-31T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723a28fee71d_babu.png"
keywords: []
---

# വെലോപ്പിള്ളിയും എം.എന്‍ വിജയനും എന്ന പുസ്തകം പ്രകാശനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര : **വി. ബാബുരാജിന്റെ വൈലോപ്പിള്ളിയും എം.എന്‍ വിജയനും എന്ന പുസ്തകം പ്രകാശനം ചെയ്തു. 17 അധ്യായങ്ങളിലായി വൈലോപ്പിള്ളിയേയും എം.എന്‍ വിജയനെയും നാടിനെയും ജീവിതത്തെയും കവിതയെയും വരച്ചു കാട്ടുന്ന കൃതി ഇന്‍സൈറ്റ് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

## Article Content

**പേരാമ്പ്ര : **വി. ബാബുരാജിന്റെ വൈലോപ്പിള്ളിയും എം.എന്‍ വിജയനും എന്ന പുസ്തകം പ്രകാശനം ചെയ്തു. 17 അധ്യായങ്ങളിലായി വൈലോപ്പിള്ളിയേയും എം.എന്‍ വിജയനെയും നാടിനെയും ജീവിതത്തെയും കവിതയെയും വരച്ചു കാട്ടുന്ന കൃതി ഇന്‍സൈറ്റ് ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദേശിക പേരാമ്പ്രയാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്. പേരാമ്പ്ര ഇ.കെ. നായനാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത കവി വീരാന്‍ കുട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചത്. സാഹിത്യകാരന്‍ ഡോ. പി സുരേഷ് പുസ്തകം ഏറ്റുവാങ്ങി.

പി.എം. സൗദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ. പി.ടി. അബ്ദുള്‍ അസീസ് പുസ്തക പരിചയം നടത്തി. സാഹിത്യകാരന്മാരായ ഡോ. സോമന്‍ കടലൂര്‍, കെ.ടി. സൂപ്പി, ദേവരശന്‍ പേരൂര്‍, അബ്ദുള്ള പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ദേശിക സെക്രട്ടറി സി. അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡോ. എ.കെ. യൂസഫ് നന്ദിയുംപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246487/a-book-titled-veloppilly-and-mn-vijayan-was-released)