---
title: "  ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനത്തില്‍  പാലിയേറ്റീവ് കെയറിന് ബഡ് ഷീറ്റുകള്‍ നല്‍കി"
english_title: " A book titled Veloppilly and MN Vijayan was released."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246497/a-book-titled-veloppilly-and-mn-vijayan-was-released"
published_at: "2024-10-31T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723b248ba1b1_mukyan.png"
keywords: []
---

#   ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനത്തില്‍  പാലിയേറ്റീവ് കെയറിന് ബഡ് ഷീറ്റുകള്‍ നല്‍കി

> **Lead Summary:** പേരാമ്പ്ര : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനത്തില്‍ പാലിയേറ്റീവ് കെയറിന് ബഡ് ഷീറ്റുകള്‍ നല്‍കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി. ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയറിനാണ് ബഡ് ഷീറ്റുകള്‍ നല്‍കിയത്.

## Article Content

പേരാമ്പ്ര : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനത്തില്‍ പാലിയേറ്റീവ് കെയറിന് ബഡ് ഷീറ്റുകള്‍ നല്‍കി പേരാമ്പ്ര അഗ്രികള്‍ച്ചറല്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി. ചങ്ങരോത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍മ പാലിയേറ്റീവ് കെയറിനാണ് ബഡ് ഷീറ്റുകള്‍ നല്‍കിയത്.

സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് രവീന്ദ്രന്‍ കേളോത്ത് ഓര്‍മ ചെയര്‍മാന്‍ ഇ.ടി. സരീഷിന് കൈമാറി. സൊസൈറ്റി വൈസ് പ്രസിഡന്റ് അലങ്കാര്‍ ഭാസ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു.

വി.പി. ഇബ്രാഹിം, ഡോ. എം.എം. സനല്‍കുമാര്‍, പ്രകാശന്‍ കന്നാട്ടി, വി.കെ. ഗീത, ഷൈലജ ചെറുവോട്ട്, ശ്രീനി കരുവാങ്കണ്ടി, ആര്‍. സജി, രഷിത രാജേഷ്, എ. ഷീബ എന്നിവര്‍ സംസാരിച്ചു. ഷിബു .ബി.കെ.നന്ദനം സ്വാഗതം പറഞ്ഞ ചടങ്ങിന് ദേവരാജ് കന്നാട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246497/a-book-titled-veloppilly-and-mn-vijayan-was-released)