---
title: "കെ.സി. ഗോപാലന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പോരാളി "
english_title: "K.C. Gopalan is a fighter of the marginalized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24654/kc-gopalan-is-a-fighter-of-the-marginalized"
published_at: "2022-02-05T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe6a5878873_0000 WATERMARK.jpg"
keywords: []
---

# കെ.സി. ഗോപാലന്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പോരാളി 

> **Lead Summary:** **പേരാമ്പ്ര : **കെ.സി. ഗോപാലന്‍ മാസ്റ്റര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പോരാളി. അരങ്ങില്‍ ശ്രീധരന്‍, കെ. കുഞ്ഞിരാമക്കുറുപ്പ്, പി.ആര്‍. കുറുപ്പ്, എം.പി. വീരേന്ദ്രകുമാര്‍, പി.എം. കുഞ്ഞിരാമന്‍ നസ്യാര്‍, ടി.കെ.ഗോപാലന്‍കിടാവ്, സി.ജെ. വര്‍ക്കി, പി.കെ.നാരായണന്‍ നമ്പ്യാര്‍ എന്നിവരോടൊപ്പം മലബാറില്‍ സോഷിലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കും, കൂത്താളി മുതുകാട് സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്നു കെ.സി. ഗോപാലന്‍.

## Article Content

**പേരാമ്പ്ര : **കെ.സി. ഗോപാലന്‍ മാസ്റ്റര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പോരാളി. അരങ്ങില്‍ ശ്രീധരന്‍, കെ. കുഞ്ഞിരാമക്കുറുപ്പ്, പി.ആര്‍. കുറുപ്പ്, എം.പി. വീരേന്ദ്രകുമാര്‍, പി.എം. കുഞ്ഞിരാമന്‍ നസ്യാര്‍, ടി.കെ.ഗോപാലന്‍കിടാവ്, സി.ജെ. വര്‍ക്കി, പി.കെ.നാരായണന്‍ നമ്പ്യാര്‍ എന്നിവരോടൊപ്പം മലബാറില്‍ സോഷിലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കും, കൂത്താളി മുതുകാട് സമരത്തിന്റെ മുന്നണി പോരാളിയുമായിരുന്നു കെ.സി. ഗോപാലന്‍.

പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ വിദ്യാഭ്യാസ്വരമായി ഉയര്‍ത്തിയ അധ്യാപക നേതാവും ചെറുവണ്ണൂരിലെ പൊതുജനവായനശാല, വോള്‍ഗ തിയേറ്റേഴ്‌സ്, ചെറുവണ്ണൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക്, എടച്ചേരി ശുദ്ധജലവിതരണ പദ്ധതി, അംഗനവാടി, പുതിയ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം തുടങ്ങി ഒട്ടേറെ ജനോപകാരപ്രദമായ പദ്ധതികള്‍ ആരംഭിക്കാന്‍ നേതൃത്വപരമായ പങ്കു വഹിച്ച സോഷിലിസ്റ്റ് നേതാവായ കെ.സി. ഗോപാലന്‍ മാസ്റ്റരുടെ അനുസ്മരണ യോഗം ജനതാദള്‍(എസ്) പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സംഘടിപ്പിച്ചു.

അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. ടി.കെ. ബാലഗോപാലന്‍ മുഖ്യ പ്രഭാഷാണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.ബിജു അദ്ധ്യക്ഷത വഹിച്ചു. എം. ശ്രീജിത്ത്, അനില്‍, എ.എം. മോഹനന്‍, ചന്ദ്രന്‍ നൊച്ചാട്, ജയപ്രകാശ്, സുരേഷ് ചേനായ്, എ.എം. രജനി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24654/kc-gopalan-is-a-fighter-of-the-marginalized)