---
title: "വില്‍പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പിടിയില്‍"
english_title: "Paleri resident arrested with Mahi liquor brought for sale"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246627/paleri-resident-arrested-with-mahi-liquor-brought-for-sale"
published_at: "2024-11-01T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67249cc043023_asdy.jpg"
keywords: []
---

# വില്‍പനയ്ക്ക് കൊണ്ടുവന്ന മാഹി മദ്യവുമായി പാലേരി സ്വദേശി പിടിയില്‍

> **Lead Summary:** **പേരാമ്പ്ര: **വില്‍പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി ഒരാളെ പേരാമ്പ്ര പൊലീസ് പിടികൂടി. പാലേരി സ്വദേശി വലിയപറമ്പില്‍ മീത്തല്‍ അജുവിനെയാണ് കേരളത്തില്‍ വില്‍പ്പന പാടില്ലാത്ത മാഹി മദ്യവുമായി പൊലീസ് പിടികൂടിയത്.

## Article Content

**പേരാമ്പ്ര: **വില്‍പനയ്ക്ക് കൊണ്ടുവന്ന 22 ലിറ്റര്‍ മാഹി മദ്യവുമായി ഒരാളെ പേരാമ്പ്ര പൊലീസ് പിടികൂടി. പാലേരി സ്വദേശി വലിയപറമ്പില്‍ മീത്തല്‍ അജുവിനെയാണ് കേരളത്തില്‍ വില്‍പ്പന പാടില്ലാത്ത മാഹി മദ്യവുമായി പൊലീസ് പിടികൂടിയത്.

പാലേരിയില്‍ സ്ഥിരമായി ഒരാള്‍ മദ്യവില്‍പന നടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഓട്ടോറിക്ഷയിലെ സ്പീക്കര്‍ കാബിനില്‍ ഒളിപ്പിച്ച നിലയില്‍ മാഹിമദ്യം കണ്ടെത്തിയത്.

പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി സ്‌ക്വാഡും പേരാമ്പ്ര എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ഇയാള്‍ പൊലീസിനെയും എക്‌സൈസിനെയും കബളിപ്പിച്ച് അതിസമര്‍ത്ഥമായി മാഹിയില്‍ നിന്നും മദ്യം കൊണ്ടുവന്ന് കാലങ്ങളായി മദ്യവില്‍പന നടത്തുകയായിരുന്നു. പാലേരിയില്‍ വ്യാപക പരാതിയെത്തുടര്‍ന്ന് പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മദ്യം കൊണ്ടുവന്ന ഓട്ടോയും പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246627/paleri-resident-arrested-with-mahi-liquor-brought-for-sale)