---
title: "എല്‍ഐസി ഏജന്റുമാരുടെ തൊഴില്‍ പ്രശ്‌നം; സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി"
english_title: "Employment issue of LIC agents; Declaration of strike and convention held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246682/employment-issue-of-lic-agents-declaration-of-strike-and-convention-held"
published_at: "2024-11-01T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724e1fbacc44_lic3.jpg"
keywords: []
---

# എല്‍ഐസി ഏജന്റുമാരുടെ തൊഴില്‍ പ്രശ്‌നം; സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി

> **Lead Summary:** **പേരാമ്പ്ര :** എല്‍ഐസി ഏജന്റുമാരോട് മാനേജ്മെന്റ് അനീതി കാണിക്കുന്നു എന്നാരോപിച്ച് സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി. എല്‍ഐസി എഒഐ നേതൃത്വത്തില്‍ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്.

## Article Content

**പേരാമ്പ്ര :** എല്‍ഐസി ഏജന്റുമാരോട് മാനേജ്മെന്റ് അനീതി കാണിക്കുന്നു എന്നാരോപിച്ച് സമര പ്രഖ്യാപനവും കണ്‍വെന്‍ഷനും നടത്തി. എല്‍ഐസി എഒഐ നേതൃത്വത്തില്‍ പേരാമ്പ്ര ബ്രാഞ്ച് ഓഫീസിന് മുന്നിലാണ് സമരം നടത്തിയത്.

കെ.ടി സാവിത്രി ഉദ്ഘാടനം ചെയ്തു. ഇ.എം മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. രാജന്‍ കാപ്പുമ്മല്‍, ടി. രാമദാസന്‍, വി. ഗോപി, ലവ്ലി ജോര്‍ജ്ജ്, സുജാത മനയ്ക്കല്‍, കെ. വല്‍സല എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. പി. ബിന്ദു സ്വാഗതവും കെ.പി രാധാക്യഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246682/employment-issue-of-lic-agents-declaration-of-strike-and-convention-held)