---
title: "എരവട്ടൂര്‍-ആനേരികുന്ന് റോഡ് പ്രവര്‍ത്തിയില്‍ അപാകതയെന്ന് യൂത്ത് ലീഗ് "
english_title: "Youth League alleges irregularities in Eravatoor-Anerikunnu road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/24669/youth-league-alleges-irregularities-in-eravatoor-anerikunnu-road"
published_at: "2022-02-05T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61fe8a1729586_vvvv - Copy (3) - Copy copy.jpg"
keywords: []
---

# എരവട്ടൂര്‍-ആനേരികുന്ന് റോഡ് പ്രവര്‍ത്തിയില്‍ അപാകതയെന്ന് യൂത്ത് ലീഗ് 

> **Lead Summary:** **പേരാമ്പ്ര**: മാസങ്ങളായി കാല്‍നട യാത്ര പോലും നടത്താന്‍ കഴിയാതെ ദുസ്സഹമായി തകര്‍ന്ന എരവട്ടൂര്‍-ആനേരിക്കുന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലുമായി ടാറിങ് പ്രവര്‍ത്തി നടന്ന ഭാഗം ഒരുമാസം തികയുന്നതിനു മുന്നേ പൊട്ടി പൊളിഞ്ഞു തുടങ്ങി.

## Article Content

**പേരാമ്പ്ര**: മാസങ്ങളായി കാല്‍നട യാത്ര പോലും നടത്താന്‍ കഴിയാതെ ദുസ്സഹമായി തകര്‍ന്ന എരവട്ടൂര്‍-ആനേരിക്കുന്ന് റോഡിന്റെ ഇരു ഭാഗങ്ങളിലുമായി ടാറിങ് പ്രവര്‍ത്തി നടന്ന ഭാഗം ഒരുമാസം തികയുന്നതിനു മുന്നേ പൊട്ടി പൊളിഞ്ഞു തുടങ്ങി.

യൂത്ത് ലീഗ് പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കനാല്‍ മുക്ക് മുതല്‍ ഏകദേശം 150 മീറ്ററും റോഡിന്റെ അവസാനഭാഗത്ത് 150 മീറ്ററും ടാറിങ് പ്രവര്‍ത്തി നടന്നിട്ടുള്ളത്.

ഇരു ഭാഗങ്ങളിലും ടാറിങ് പൊട്ടിപ്പൊളിഞ് തുടങ്ങിയതോടൊപ്പം റോഡിന്റെ രണ്ട് സൈഡിലുമായി നടത്തിയ കോണ്‍ക്രീറ്റ് വിള്ളല്‍ വന്നു തുടങ്ങിയിട്ടുമുണ്ട്.

വേണ്ടത്ര അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കാന്‍ കരാറുകാരന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നാണ് പരക്കെ ആക്ഷേപം.

വര്‍ഷങ്ങള്‍ നില നില്‍ക്കേണ്ട റോഡ് ഇത്ര പെട്ടെന്ന് തകരാന്‍ കാരണമായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് ലീഗ് ആവശ്യം.

ഇനിയും പ്രവര്‍ത്തി നടക്കാനുള്ള ഭാഗത്ത് ഇരു സൈഡിലുമായി കുഴിയെടുത്ത് അപകടകരമാം വിധം മാസങ്ങള്‍ കാലതാമസം വരുത്തിയതിനെതിരെ പ്രദേശത്തെ ജനങ്ങള്‍ ജനകീയ സമരം നടത്തിയതിനൊടുവിലാണ് ബാക്കി ഭാഗത്തെ പ്രവര്‍ത്തി നടന്നു തുടങ്ങിയത്.

ഈ പ്രവര്‍ത്തിയും ഇഴഞ്ഞുനീങ്ങുകയാണ്. പ്രവര്‍ത്തി നടന്ന ഭാഗത്തെ അപാകതകള്‍ പരിഹരിക്കണമെന്നും പ്രവര്‍ത്തി നടക്കാനുള്ള ഭാഗത്ത് എത്രയും പെട്ടെന്ന് പണി പൂര്‍ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ശാഖാ കമ്മിറ്റി അറിയിച്ചു. പി.കെ അന്‍സാര്‍, സഫീര്‍ മഠത്തില്‍, പി.എം റിഷാദ്, കെ .ടി അന്‍ഷാദ്, ഷെഫീക്ക് പുതിയോട്ടില്‍, ജെംസല്‍ ആനേരി കുന്ന്, നംസല്‍ പാലയാട്, ഷിയാസ് കിഴക്കേക്കര, സുഹൈല്‍ മൂര്‍കത്ത്, ആര്‍.എം നിഷാദ്, ശമല്‍, മെഹനാസ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/24669/youth-league-alleges-irregularities-in-eravatoor-anerikunnu-road)