---
title: "ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് "
english_title: "Home Safety Awareness Class at velliyoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246694/home-safety-awareness-class-at-velliyoor"
published_at: "2024-11-01T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ea7b13043_aclass.jpg"
keywords: []
---

# ഗാര്‍ഹിക സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ വീനസ് സ്വയം സഹായ സംഘം പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ വീനസ് സ്വയം സഹായ സംഘം പതിനെട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഗാര്‍ഹിക സുരക്ഷ എന്ന വിഷയത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.

പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശ റഫീഖ് കാവില്‍ ഗാര്‍ഹിക സുരക്ഷയില്‍ ഓരോ വ്യക്തിക്കും ഉള്ള പങ്കിനെപ്പറ്റി വിശദമായി ക്ലാസ് എടുത്തു. ഗ്യാസ് സിലിണ്ടര്‍ അപകട സാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും വിശദീകരിച്ചു.

ഫയര്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായി വരുന്ന റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കുകളിലും പ്രായോഗിക പരിശീലനവും നല്‍കി. ടി.പി മോഹനന്‍ അധ്യക്ഷത വഹിച്ചു. ഇ ബിജീഷ് സ്വാഗതവും എംസിഎം ജയരാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246694/home-safety-awareness-class-at-velliyoor)