---
title: "   ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 നടന്നു "
english_title: "   Bala Kalolsavam Arabic Kalolsavam Sargaravam 2024 held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/246697/bala-kalolsavam-arabic-kalolsavam-sargaravam-2024-held"
published_at: "2024-11-01T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6724ea9d29bdc_kalamela.png"
keywords: []
---

#    ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 നടന്നു 

> **Lead Summary:** **പേരാമ്പ്ര:** ഗ്രാമ പഞ്ചായത്ത് ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 പേരാമ്പ്ര ജി യു പി സ്‌കൂളില്‍ വെച്ച് നടന്നു.

## Article Content

**പേരാമ്പ്ര:** ഗ്രാമ പഞ്ചായത്ത് ബാല കലോത്സവം അറബിക് കലോത്സവം സര്‍ഗാരവം 2024 പേരാമ്പ്ര ജി യു പി സ്‌കൂളില്‍ വെച്ച് നടന്നു.

കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ഷോര്‍ട്ട് ഫിലിം ഇന്റെര്‍ നാഷനല്‍ അവാര്‍ഡ് ജേതാവ്  ഷമില്‍ രാജ് നിര്‍വഹിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ശ്രീജിത്ത് കൃഷ്ണ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈ പ്രസിഡണ്ട് ശ്രീമതി കെ.എം റീന അദ്ധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് രജിത്ത് എസ് യു സ്വാഗതം പറഞ്ഞു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രിയേഷ് , വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ , പഞ്ചായത്തംഗം  പി.കെ രാഗേഷ്, സ്‌ക്കൂള്‍ പ്രധാനദ്ധ്യാപകന്‍ പി.പി ആനന്ദന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാലകലോത്സവത്തില്‍ പേരാമ്പ്ര ജി യു പി സ്‌കൂളും, അറബിക് കലോത്സവത്തില്‍ എടവരാട് ഏ എം എല്‍ പി സ്‌കൂളും ചാമ്പ്യന്‍മാരായി . സമാപന പരിപാടി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി പൊന്‍പറ ഉദ്ഘാടനം ചെയ്തു. എ.എം ബാബു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. രജിത്ത് എസ്.യു അദ്ധ്യക്ഷത വഹിച്ചു. പി.കെ രാഗേഷ് , കെ.കെ അമ്പിളി എന്നിവര്‍ സംസാരിച്ചു. GUP സ്‌ക്കൂള്‍ പ്രധാനദ്ധ്യാപകന്‍ പി.പി ആനന്ദന്‍ മാസ്റ്റര്‍, മിനി പൊന്‍പറ എന്നിവര്‍ സമ്മാന വിതരണം നടത്തി. എന്‍.പി മോളി ടീച്ചര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/246697/bala-kalolsavam-arabic-kalolsavam-sargaravam-2024-held)